Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതുറൈഫിലെ വ്യവസായ നഗരം...

തുറൈഫിലെ വ്യവസായ നഗരം പദ്ധതി ഉദ്​ഘാടനം ചെയ്​തു

text_fields
bookmark_border
തുറൈഫിലെ വ്യവസായ നഗരം പദ്ധതി ഉദ്​ഘാടനം ചെയ്​തു
cancel

തുറൈഫ്​: തുറൈഫിലെ ‘വഅദ്​ അൽശിമാൽ’ ഇൻഡസ്​ട്രിയൽ സിറ്റി ഒന്നാംഘട്ട പദ്ധതി ഉദ്​ഘാടനം സൽമാൻ രാജാവ്​ നിർവഹിച്ചു. രണ്ടാംഘട്ട പദ്ധതിക്ക്​ തറക്കല്ലിടുകയും ചെയ്​തു. കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനും സന്നിഹിതനായിരുന്നു. 55 ബില്യൻ റിയാൽ ചെലവിലാണ്​ ഇൻഡസ്​ട്രിയൽ സിറ്റിയുടെ ഒന്നാംഘട്ടം പൂർത്തിയായത്​​. രണ്ടാംഘട്ടത്തിന്​ 31 ബില്യൻ റിയാലാണ്​ ചെലവ്​ പ്രതീക്ഷിക്കുന്നത്​. തുറൈഫിലാണ്​ ഉദ്​ഘാടന ചടങ്ങ്​ ഒരുക്കിയത്​. സൽമാൻ രാജാവിനെ മേഖല ഗവർണർ അമീർ ഫൈസൽ ബിൻ ഖാലിദ്​ സ്വീകരിച്ചു. വ്യവസായ, ഉർജ മന്ത്രി എൻജി. ഖാലിദ്​ ബിൻ അബ്​ദുൽ അസീസ്​ അൽഫാലിഹ്​ ചടങ്ങിൽ സ്വാഗതം പറഞ്ഞു. തുറൈഫിൽ നിന്ന്​ 15 കിലോമീറ്റർ അകലെയാണ്​ വഅദ് അൽ ശമാലിയ ഇൻഡസ്​ട്രിയൽ സിറ്റി.​ ​രാജ്യത്തെ ഏറ്റവും വലിയ ഫോസ്​ഫേറ്റ്​ നിർമാണ കേന്ദ്രമാണിത്​​. നിരവധി സ്വദേശികൾക്ക്​ തൊഴിലവസരമൊരവുക്കുന്നതാണ്​ പദ്ധതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story