നിറങ്ങളുടെ കുലപതി അബ്ദുൾ റഹ്മാൻ സുലൈമാന് ആദരം നാലുദിനം നീണ്ട ചിത്ര പ്രദർശനം സമാപിച്ചു
text_fieldsദമ്മാം: അറബ് ലോകത്തെ ചിത്രകലാപ്രതിഭ അബ്ദുൾ റഹ്മാൻ സുലൈമാന് ആദരമർപ്പിച്ച് ദമ്മാം കൽച്ചറൽ ആൻറ് ആർട്സ് സെൻററിൽ നാലു ദിവസമായി നടന്നുവന്ന സാംസ്കാരിക സന്ധ്യകളും, ചിത്ര പ്രദർശനവും സമാപിച്ചു. സൗദിയുടെ ആദ്യതലമുറയിൽ പെട്ട ഏറ്റവും പ്രശസ്തനായ ചിത്രകാരനാണ് അബ്ദുൾ റഹ്മാൻ അൽ സുലൈമാൻ. അദ്ദേഹത്തിന് പിന്നാലെയെത്തിയ രണ്ട് തലമുറയിലെ 27 ചിത്രകാരന്മാരും, ചിത്രകാരികളും േചർന്നാണ് ഗുരുതുല്യ പ്രതിഭക്ക് ആദരമർപ്പിച്ച് ചടങ്ങ് സംഘടിപ്പിച്ചത്.തിങ്കളാഴ്ച വൈകുന്നേരം ആറ് മണിയോടെ ആരംഭിച്ച പ്രദർശനം കാണാൻ നിരവധി പേരാണ് എത്തിയത്. അറേബ്യൻ ജീവിതത്തിെൻറ ആദ്യകാല പതിപ്പുകൾ ചിത്രങ്ങളാക്കി ലോകത്തിെൻറ മുന്നിൽ എത്തിച്ച ചിത്രകാരനാണ് അബ്ദുൾ റഹുമാൻ അൽ സുലൈമാൻ.
അൽ ഹസയിൽ ജനിച്ച അദ്ദേഹം ഇപ്പോൾ ദമ്മാമിലാണ് താമസം. കഴിഞ്ഞമാസം 23ന് ലണ്ടനിലെ ബോണ്ട് സ്ട്രീറ്റിൽ നടന്ന മിഡിൽ ഇൗസ്റ്റിലെ പ്രധാന ചിത്രങ്ങളുടെ ലേലത്തിൽ അദ്ദേഹത്തിെൻറ ഒരു ചിത്രം 1,37,500 യൂറോയ്ക്കും, മറ്റൊന്ന് 1,32,250 യൂറോയ്ക്കുമാണ് വിറ്റുപോയത്. പ്രാർഥനാലയങ്ങളിൽ നിന്ന് പുറത്തേക്ക് വരുന്ന വിശ്വാസികളാണ് ആദ്യ ചിത്രത്തിൽ. വീട്ടിൽ അതിഥികളെ സ്വീകരിക്കുന്ന പഴയ സൗദി വീട്ടമ്മയാണ് അടുത്തതിൽ. 1978 ലാണ് അദ്ദേഹം ഇൗ ചിത്രങ്ങൾ വരക്കുന്നത്. ഇതിനകം 25000 ൽ അധികം ചിത്രങ്ങൾ വരച്ച അബ്ദുൾ റഹ്മാൻ പിന്നാലെയെത്തിയ നിരവധി ചിത്രകാരന്മാർക്ക് പ്രചോദനമായി. സൗദിയിൽ ചിത്രകാരൻമാരുടെ കൂട്ടായ്മയുണ്ടാക്കിബ മേഖലയെ വളർത്തിയെടുക്കുന്നതിൽ നിർണായക പ-ങ്ക് വഹിച്ചു .
താൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് സഹോദരെൻറ ചിത്രമാണ് ആദ്യം വരച്ചതെന്ന് അബ്ദുൾ റഹ്മാൻ സുലൈമാൻ ‘ഗൾഫ് മാധ്യമ’ ത്തോട് പറഞ്ഞു. ആരും പഠിപ്പിക്കാതെ താൻ ചിത്ര രചനയിലേക്ക് നിയോഗിക്കെപ്പടുകയായിരുന്നു. 27 ചിത്രകാരന്മാരാണ് അദ്ദേഹത്തിന് ആദരമർപ്പിച്ച് നാൽപതിലധികം ചിത്രങ്ങളുടെ പ്രദർശനം ഒരുക്കിയത്. ദിവസവും വൈകുന്നേരം ആറ് മണിമുതൽ അബ്ദുൾ റഹ്മാൻ സുലൈമാെൻറ ചിത്രങ്ങളുടെ വിവിധ തലങ്ങൾ ചർച്ച ചെയ്യുന്ന സെമിനാറുകളും ചർച്ചകളും ഉണ്ടായിരുന്നു. വിവിധ കാലഘട്ടങ്ങളേയും, അനുഭവങ്ങളേയും ചിത്രകലയിലേക്ക് സന്നിവേശിപ്പിച്ച പ്രതിഭയെ തങ്ങൾ അടുത്തറിയുകയായിരുന്നുവെന്ന് ചിത്രകാരി യദ്രിബ് മുഹമ്മദ് പറഞ്ഞു. സൗദിയിൽ സംസ്കാരിക വകുപ്പിന് കീഴിൽ ഫൈൻ ആർട്സ് െസാെെസറ്റിക്ക് നേതൃത്വം കൊടുത്ത അദ്ദേഹം അനവധി വെല്ലുവിളികളെ അതിജയിച്ചാണ് മേഖലയിൽ വെന്നിക്കൊടി പാറിച്ചതെന്ന് ചിത്രകാരൻ കമാൽ യുസുഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
