സ്പോൺസറുടെ ഭാര്യയെ പീഡിപ്പിച്ച കേസിൽ തമിഴ്നാട്ടുകാരന് വധശിക്ഷ നൽകണമെന്ന് ക്രിമിനൽ കോടതി
text_fieldsദമ്മാം: സ്പോൺസറുടെ ഭാര്യയെ കാറിൽ പീഡിപ്പിച്ച കേസിൽ തമിഴ്നാട് സ്വദേശിക്ക് വധശിക്ഷ വിധിച്ചു. ദമാം ക്രമിനൽ കോടതിയുടേതാണ് വിധിയെന്ന് പരിഭാഷകൻ മുഹമ്മദ് നജാത്തി പറഞ്ഞു. തമിഴ്നാട് തിരുവഞ്ചൂർ സ്വദേശി മുഹമ്മദലി മുഹമ്മദ് ഷെരീഫാണ് (45) പ്രതി. ഹൗസ് ഡ്രൈവറായ ഇയാൾ മൂന്ന് വർഷം സ്പോൺസറുടെ ഭാര്യയെ വീട്ടിൽ നിന്ന് അൽഖോബാറിലെ ജോലി സ്ഥലത്തേക്ക് കൊണ്ടുപോവുന്ന തിനിടയിൽ വിജനമായ സ്ഥലത്ത് വണ്ടി നിർത്തി മർദിക്കുകയും ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തു എന്നാണ് കേസ്. അക്രമത്തിനിടയിൽ യുവതിയുടെ കരച്ചിൽ പുറത്തു കേൾക്കാതിരിക്കാൻ ഉച്ചത്തിൽ റേഡിയോ തുറന്നുവെച്ചു. മൃഗീയമായ രീതിയിൽ ശരീരത്തിൽ മുറിവുകളുണ്ടാക്കി. അമിതമായ രക്ത സ്രാവം കാരണം പീഡനത്തിനിരയായ യുവതിക്ക് മണിക്കൂറുകൾ നീണ്ട ശാസ്ത്രക്രിയ വേണ്ടി വന്നു. മാസങ്ങൾ നീണ്ട വിശ്രമത്തിനൊടുവിലുമാണ് യുവതിക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാനായത്. ദഹ്റാൻ പോലീസായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്.
പ്രതി കോടതിയിൽ കുറ്റം നിഷേധിച്ചെങ്കിലും ഹന്നയുടെ ശരീരത്തിലെ ആഴത്തിലുള്ള മുറിവുകളുടെ കാരണക്കാരൻ മുഹമ്മദലി തന്നെയായിരുന്നുവെന്ന് തെളിവുകളുടെ പിൻബലത്തിൽ കോടതി കണ്ടെത്തുകയായിരുന്നു. ദമ്മാം ക്രിമിനൽ കോടതിയുടെ ഡിവിഷൻ ബെഞ്ചിേൻറതാണ് വിധിയെന്ന് പരിഭാഷകൻ മുഹമ്മദ് നജാത്തി പറഞ്ഞു. വിധിക്കെതിരെ അപ്പീൽ നൽകുന്നതിന് കോടതി പ്രതിക്ക് ഒരു മാസം സാവകാശം നൽകി. രണ്ടു വർഷം മുമ്പ് ദമാമിലെ ക്രിമിനൽ കോടതിയുടെ വിധി (4 വർഷം തടവ്) ദുർബലപ്പെടുത്തി മേൽകോടതിയുടെ നിർദേശത്തോടെ മറ്റൊരു ഡിവിഷൻ ബെഞ്ച് കേസ് പുനർവിചാരണ നടത്തിയാണ് പുതിയ വിധി പ്രസ്താവിച്ചത്. വധശിക്ഷക്കുള്ള വിധി കേട്ട പ്രതി പൊട്ടിക്കരഞ്ഞു. സുപ്രീം കോടതിയടക്കമുള്ള മേൽകോടതികളും, അഭ്യന്തര മന്ത്രാലയവും, രാജാവിെൻറ ഓഫീസും (ദീവാനുൽ മലകി) സ്ഥിരീകരിച്ചെങ്കിൽ മാത്രമെ വിധി നടപ്പിലാകുകയുള്ളു. പ്രതിക്ക് ഭാര്യയും മൂന്ന് പെൺമക്കളുമുണ്ട്. സൗദിയിൽ നാല് വർഷത്തോളമായി ഹൗസ് ഡ്രൈവർ ജോലി ചെയ്തുവരികയായിരുന്നു. മൂന്ന് വർഷമായി ദമ്മാം സെൻട്രൽ ജയിലിൽ കഴിയുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
