Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഖശോഗി വിഷയം...

ഖശോഗി വിഷയം രാഷ്​ട്രീയവത്കരിക്കരുത് -സൗദി മന്ത്രിസഭ

text_fields
bookmark_border
ഖശോഗി വിഷയം രാഷ്​ട്രീയവത്കരിക്കരുത് -സൗദി മന്ത്രിസഭ
cancel

റിയാദ്: സൗദി മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖശോഗി കൊല്ലപ്പെട്ട സംഭവത്തെ രാഷ്​ട്രീയ താല്‍പര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തരുതെന്ന് മന്ത്രിസഭ അഭ്യര്‍ഥിച്ചു. സല്‍മാന്‍ രാജാവി​​​െൻറ അധ്യക്ഷതയില്‍ തബൂക്കില്‍ ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് അഭ്യര്‍ഥന നടത്തിയത്. സൗദി പബ്ലിക് പ്രോസിക്യൂട്ടര്‍ പുറത്തിറക്കിയ പ്രസ്താവന ഭൂരിപക്ഷം സൗഹൃദ, സഹോദര രാജ്യങ്ങള്‍ക്ക് സ്വീകാര്യമാണ്. പ്രശ്​നം സൗദി കോടതിക്ക്​ വിട്ടതായും പബ്ലിക് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ പ്രശ്നത്തെ രാഷ്​ട്രീയവത്കരിക്കരുതെന്ന് മന്ത്രിസഭ അഭ്യര്‍ഥിച്ചു. മാനുഷിക പരിഗണന അര്‍ഹിക്കുന്ന വിഷയത്തില്‍ കുറ്റക്കാരായവര്‍ക്ക് വിചാരണക്ക് ശേഷം അര്‍ഹമായ ശിക്ഷ നല്‍കാനും പ്രോസിക്യൂഷന്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story