രണ്ടാം ഘട്ട സ്വദേശിവത്‌കരണം: കടകളിൽ പരിശോധന തുടരുന്നു
text_fieldsയാമ്പു: രണ്ടാം ഘട്ട സ്വദേശിവത്‌കരണം നിലവിൽ വന്ന പശ്ചാത്തലത്തിൽ തൊഴിൽ സാമൂഹ്യ വികസന മന്ത്രാലയ ഉദ്യോഗസ്ഥരുടെ പരിശോധന തുടരുന്നു. ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ ഉൽപന്നങ്ങൾ വിൽക്കുന്ന കടകളിലും വാച്ച്, കണ്ണട തുടങ്ങിയ സാധനങ്ങൾ വിൽക്കുന്ന മേഖലകളിലുമാണ് സമയഭേദമന്യേ ഉദ്യോഗസ്ഥർ കയറിയിറങ്ങുന്നത്. യാമ്പുവിൽ കഴിഞ്ഞ ദിവസവും തൊഴിൽ വകുപ്പ് ഉേദ്യാഗസ്ഥർ പരിശോധനക്കെത്തിയതായി ഈ മേഖലയിൽ ജോലി ചെയ്യുന്നവർ പറഞ്ഞു. സൗദി തൊഴിലാളികൾ ഇല്ലാത്ത കടകളിലാണ് ഉദ്യോഗസ്ഥർ പ്രത്യേകം കയറുന്നത്. പരിശോധന സമയത്ത് സൗദി ജീവനക്കാർ കടകളിൽ ഉണ്ടാവണമെന്ന് നിർബന്ധമാണ്.
കട തുറന്ന സമയത്ത് പരിശോധി ച്ച ഉദ്യോഗസ്ഥർ യാമ്പുവിലെ രണ്ടു കടയിൽ സൗദി ജീവനക്കാർ ഇല്ല എന്ന കാരണത്താൽ പിഴ ചുമത്തിയതായി ജീവനക്കാർ പറഞ്ഞു. രണ്ടു കടകളിലും സൗദി ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്. എന്നാൽ കടയിൽ എത്താൻ വൈകിയതാണ് പിഴക്ക് കാരണമായത്. ഉദ്യോഗസ്ഥർ പരിശോധനക്ക് വരുന്ന സമയത്ത് നിർബന്ധമായും സൗദി ജീവനക്കാർ കടയിൽ കാണണമെന്ന വ്യവസ്ഥയുണ്ടെന്ന് കച്ചവടക്കാർ പറയുന്നു. എന്തെങ്കിലും ആവശ്യത്തിന് സൗദി ജീവനക്കാർ പുറത്തു പോകുന്നുവെങ്കിൽ കട അടച്ചിടണം. സ്വദേശികൾ ഇല്ലാത്ത കാരണത്താൽ യാമ്പുവിൽ നാല് കടകൾക്ക് പതിനായിരം മുതൽ ഇരുപതിനായിരം വരെ പിഴ ലഭിച്ചു. പ്രാഥമിക ആവശ്യങ്ങൾക്ക് പുറത്തു പോകുന്ന സൗദി ജീവനക്കാർ വരുന്നതുവരെ കട തുറന്നിരിക്കാൻ ഭയമാണെന്ന് മലപ്പുറം സ്വദേശിയായ ജീവനക്കാരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
