സൽമാൻ രാജാവ് തബൂക്കിൽ
text_fieldsതബൂക്ക്: ആഭ്യന്തര പര്യടനത്തിെൻറ ഭാഗമായി സൗദി ഭരണാധികാരി സൽമാൻ രാജാവ് തബൂക്കിലെത്തി. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും രാജാവിനൊപ്പം പര്യടനത്തിലുണ്ട്. മേഖല ഗവർണർ അമീർ ഫഹദ് ബിൻ സുൽത്താെൻറ നേതൃത്വത്തിൽ ഇരുവരെയും ഉൗഷ്മളമായി സ്വീകരിച്ചു. തുടർന്ന് കിങ് ഖാലിദ് സ്പോർട്സ് സിറ്റിയിലൊരുക്കിയ സ്വീകരണച്ചടങ്ങിൽ നിരവധി പേർ പെങ്കടുത്തു. സന്ദർശനത്തിനിടെ നിരവധി പുതിയ വികസന പദ്ധതികൾ സൽമാൻ രാജാവ് ഉദ്ഘാടനം ചെയ്തു. പുതിയ പദ്ധതികൾക്ക് തറക്കല്ലിട്ടു.
11 ശതകോടിയിലധികം റിയാലിെൻറ 151 ഒാളം പുതിയ പദ്ധതികൾ ഉദ്ഘാടനം ചെയ്തതിലുൾപ്പെടുമെന്ന് മേഖല ഗവർണർ പറഞ്ഞു. ഇതിനു പുറമെ പൊതു, സ്വകാര്യ നിക്ഷേപ ഫണ്ടുകൾക്ക് കീഴിലെ കോടികളുടെ പദ്ധതികളും ഉദ്ഘാടനം ചെയ്തിട്ടുണ്ട്. ടൂറിസം, മുനിസിപ്പൽ ഗ്രാമം, പരിസ്ഥിതി, കൃഷി ജലം, ഉൗർജം,വ്യവസായം, ഭവനം, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങിയ വകുപ്പുകൾക്ക് കീഴിലെ പദ്ധതികളാണ് ഉദ്ഘാടനം ചെയ്തതെന്ന് മേഖല ഗവർണർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
