ഒാടുന്ന സ്കൂൾ വാനിൽ നിന്ന് പുറത്തേക്ക് വീണ് യു.കെ. ജി വിദ്യാർഥിക്ക് പരിക്ക്
text_fieldsദമ്മാം: സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടയിൽ സ്കൂൾ വാനിെൻറ ജനൽ വഴി പുറത്തേക്ക് വീണ യു.കെ ജി വിദ്യാർഥിക്ക് ഗുരുതര പരിക്ക്.
ദമ്മാം ഇന്ത്യൻ സ്കൂൾ യു.കെ.ജി എൽ ക്ലാസിൽ പഠിക്കുന്ന യു.പി സ്വദേശി മുഹമ്മദ് സിഫാത്ത് (6) അപകടത്തിൽ പെട്ടത്. കഴിഞ്ഞ ദിവസം രാവിലെ 11.30 ഒാടെ ഗേൾസ് സ്കൂളിന് സമീപമാണ് സംഭവം. കുട്ടികളെ എടുത്ത് ബോയ്സ് വിഭാഗത്തിലെ കുട്ടികളെ എടുക്കാൻ പോകുന്നതിനിടയിലാണ് സംഭവം. സ്വകാര്യ വാനിൽ നിന്നാണ് വിദ്യാർഥി പുറത്തേക്ക് ചാടിയത്. കുട്ടി ചാടിയ വിവരമറിയാതെ ൈഡ്രവർ വാഹനമോടിച്ചുപോയി. റോഡിൽ രക്തമൊലിച്ചു കിടന്ന കുട്ടിയെ പിന്നാലെ വാഹനത്തിൽ വന്ന സ്വദേശി വനിതയും രണ്ട് ഇന്ത്യക്കാരും ചേർന്ന് സ്കൂളിലെത്തിക്കുകയായിരുന്നു. ഉടൻ പ്രാഥമിക ശുശ്രൂഷ നൽകി തൊട്ടടുത്ത ഗാമ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
കുട്ടിയുെട പിതാവ് കിംങ് ഫഹദ് ആശുപത്രി ജീവനക്കാരനാണ്. പിന്നീട് കുട്ടിയെ കിംങ് ഫഹദ് ആശുപത്രി തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സി.ടി സ്കാൻ ഉൾപെടെ പരിശോധനകൾ പൂർത്തിയാക്കി. ഗുരുതര പരിക്കുകളില്ലെന്നാണ് മെഡിക്കൽ റിപ്പോർെട്ടന്ന് പ്രിൻസിപ്പൽ ഡോ. മുഹമ്മദ് ഷാഫി പറഞ്ഞു. കുട്ടി വീണിട്ടും അറിയാതെ വാഹനമോടിച്ചു പോയ ൈഡ്രവറെ അൽപം ദൂരെ ആളുകൾ തടയുകയായിരുന്നു. വാനിെൻറ വാതിലുകൾ താൻ ഭദ്രമായി പൂട്ടിയിരുന്നുവെന്നും, ജനൽ വഴി കുട്ടി ചാടുമെന്ന് പ്രതീക്ഷിച്ചില്ലെന്നും ൈഡ്രവർ പറഞ്ഞു. സ്കൂളിന് പുറത്താണ് സംഭവമെങ്കിലും അപകടം അറിഞ്ഞ ഉടൻ തന്നെ എല്ലാ വിദഗ്ധ ചികിൽസയും കുട്ടിക്ക് സ്കൂൾ ചെലവിൽ ലഭ്യമാക്കാൻ നിർദേശം നൽകിയിരുന്നതായി ഭരണ സമിതി ചെയർമാൻ സുനിൽ മുഹമ്മദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.