സ്വദേശ, വിദേശ നയങ്ങൾ പ്രഖ്യാപിച്ച് സൽമാൻ രാജാവിെൻറ ശൂറാ പ്രസംഗം
text_fieldsറിയാദ്: സൗദിയുടെ സ്വദേശ, വിദേശ നയങ്ങൾ പ്രഖ്യാപിച്ച് സൽമാൻ രാജാവ് തിങ്കളാഴ്ച്ച ശുറാ കൗൺസിലിൽ പ്രസംഗിച്ചു. ശൂറയുടെ വരും വർഷത്തെ പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള പ്രഖ്യാപനമാണ് രാജാവ് നിർവഹിച്ചത്. രാജ്യത്തെ പൗരന്മാരാണ് രാഷ്ട്രത്തിെൻറ ചാലക ശക്തി എന്ന് പ്രഖ്യാപിച്ച രാജാവ് പൗരന്മാരുടെ ജീവിത നിലവാരം ഉയർത്താൻ ആവശ്യമായ നടപടികൾ തുടുരുമെന്ന് പറഞ്ഞു. അതിർത്തിയിൽ രാജ്യം കാക്കുന്ന സൈനികരെ രാജാവ് അനുസ്‌മരിച്ചു. ചെലവ് സന്തുലിതമാക്കിയും വരുമാനം വർധിപ്പിച്ചും രാജ്യത്തിെൻറ പുരോഗതി ഉറപ്പുവരുത്തും. ഫലസ്തീൻ പ്രശ്‌നം സൗദിയുടെ ഒന്നാമത്തെ പരിഗണയിലുള്ള വിഷയമായി തുടരും.
യമൻ, സിറിയ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആഹ്വനം ചെയ്‌ത രാജാവ് ഇറാൻ മേഖലയിൽ നടത്തുന്ന ഇടപെടൽ അവസാനിപ്പിക്കണമെന്ന് അഭ്യർഥിച്ചു. തീവ്രവാദത്തെ ചെറുക്കുന്നതിൽ സൗദി നടത്തുന്ന ശ്രമം തുടരും. സഹോദര, സൗഹൃദ രാജ്യങ്ങളുമായുള്ള ഊഷ്‌മള ബന്ധം നിലനിർത്തും. ഒപെക്, ജി 20 പോലുള്ള സാമ്പത്തിക കൂട്ടായ്‌മയിൽ സൗദിക്കുള്ള നേതൃപരമായ സ്ഥാനം നിലനിർത്തും. വിദേശ നിക്ഷേപം രാജ്യത്തേക്ക് ആകർഷിക്കാൻ ആവശ്യമായ സാഹചര്യം ഒരുക്കുമെന്നും രാജാവ് പറഞ്ഞു. ശൂറ കൗണ്‍സിലിെൻറ ഓരോ വര്‍ഷത്തെയും പ്രാരംഭത്തില്‍ രാജാവ് ശൂറയെ അഭിസംബോധന ചെയ്യാറുണ്ട്. രാജ്യത്തിെൻറ നയനിലപാടുകളില്‍ ഭരണാധികാരിക്കുള്ള ശ്രദ്ധയുടെ ഭാഗമായണ് ഇതു വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
