Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതൊഴിൽ കോടതി...

തൊഴിൽ കോടതി രക്ഷയായി; സക്കീനയും, നാസറും നാടണഞ്ഞു

text_fields
bookmark_border
തൊഴിൽ കോടതി രക്ഷയായി; സക്കീനയും, നാസറും നാടണഞ്ഞു
cancel

ദമ്മാം: തൊഴിൽ കോടതിയിൽ മാസങ്ങൾ നീണ്ട വ്യവഹാരത്തിനൊടുവിൽ കർണാടകയിലെ കൊടക്​ സ്വദേശികളായ ദമ്പതികൾ നാടണഞ്ഞു. മലയാളികളായ ഒരു കൂട്ടം സാമൂഹ്യ പ്രവർത്തകരുടെ ഇടപെടലും​ ഇവർക്ക്​ തുണയായി​. ഗാർഹികജോലിക്കെത്തിയവരാണ്​ സക്കീനയും ഭർത്താവ്​ നാസറും. ആദ്യം കടൽ കടന്നെത്തിയത്​ സക്കീനയായിരുന്നു​​. പരിചയക്കാരനായ ഏജൻറ് വഴി നാസറുമെത്തി. 12 ഉം ഒമ്പതും വയസ്സായ രണ്ട്​ മക്കളെ വൃദ്ധരായ മാതാപിതാക്കളെ ഏൽപിച്ചാണ്​ ഇരുവരും ഗൾഫിലേക്ക്​ വന്നത്​. ഖോബാറിലെ ലബനോൻ പൗര​​​െൻറ വീട്ടിലാണ്​ ഇരുവരും എത്തിപ്പെട്ടത്​.

എല്ലാ വാഗ്​ദാനങ്ങളും ലംഘിക്കപ്പെട്ടു എന്ന്​ ഇവർ സാക്ഷ്യപ്പെടുത്തി. ഭാര്യ കടുത്ത പീഡനങ്ങൾക്ക്​ ഇരയാകുന്നത്​ നാസറിന്​ നിസ്സഹായതയോടെ നോക്കി നിൽക്കേണ്ടി വന്നു. സമയത്തിന്​ ഭക്ഷണം പോലും ലഭിക്കാതെ കഠിന ജോലി. മർദനം. രക്ഷയില്ലാതെ ഭാര്യയുമായി നാസർ​ അവിടം വിട്ടിറങ്ങി. സാമൂഹ്യ പ്രവർത്തകരായ കബീർ കൊണ്ടോട്ടി, ഷാജി മതിലകം എന്നിവരുടെ സഹായത്തോടെ അൽ ഖോബാർ തൊഴിൽ കോടതിയിൽ ഇരുവരും ഹാജരായി. സക്കീനയുടെ അവസ്​ഥ ബോധ്യപ്പെട്ട കോടതി 10 ദിവസത്തിനകം എക്​സിറ്റിൽ ഇവരെ നാട്ടിലയക്കാൻ പാസ്​പോർട്ട്​ ഹാജരാക്കണമെന്ന്​ ലബനോനിയോട്​ ആവശ്യപ്പെട്ടു. എന്നാൽ കോടതിയുടേത്​ ഏക പക്ഷീയമായ വിധിയാണന്ന്​ വാദിച്ച്​ ഇയാൾ വീണ്ടും കോടതിയിൽ പരാതി നൽകി.

ഇതോടെ ഇരുവരുടേയും യാത്ര നീണ്ടു. താമസിക്കാൻ സ്​ഥലമോ, ഭക്ഷണ​േമാ ഇല്ലാതെ വലഞ്ഞ ഇവർക്ക്​ ജു​ൈബൽ ഇസ്​ലാമിക്​ സ​​െൻററിലെ യാസിറും, സാമൂഹ്യ പ്രവർത്തകനായ ഷിബുകുമാർ തിരുവനന്തപുരവുമാണ്​. ഗൾഫിലേക്കയച്ച ട്രാവൽ ഏജൻസി ഇവരെ സഹായിക്കാൻ തയാറായെ--ങ്കിലും തനിക്ക്​ വിസക്ക്​ ചെലവായ തുക കിട്ടിയാലേ ഇവരെ തിരിച്ചയക്കൂ എന്ന വാശിയിലായിരുന്നു ലബനോനി. എങ്ങനെയെങ്കിലും കേസ്​ വേഗത്തിലാക്കി ഇരുവരേയും നാട്ടിലെത്തിക്കാൻ ഇടപെടണമെന്ന അഭ്യർഥനയുമായി സാമൂഹ്യ പ്രവർത്തക മഞ്​ജു മണിക്കുട്ടൻ ഖോബാർ ലേബർ ഒാഫീസറുടെ മുന്നിൽ ഇരുവരേയും ഹാജരാക്കി. വിശദമായ അന്വേഷണങ്ങൾക്കും, വിശകലനങ്ങൾക്കും ശേഷം പഴയ കോടതിവിധി സ്​ഥിരപ്പെടുത്തി വിധി പ്രഖ്യപിച്ചു. ഇതോടെ ലബനോൻ പൗരൻ എക്​സിറ്റ്​ അടിച്ച പാസ്​പോർട്ട്​ കോടതിയിൽ എത്തിക്കുകയായിരുന്നു. നാട്ടിലെ ട്രാവൽ ഏജൻസി ഇവർക്കുള്ള വിമാന ടിക്കറ്റുകളും നൽകി. നാട്ടിൽ പട്ടിണി കിടന്നാലും ഇനിയൊരിക്കലും ഗൾഫിലേക്കില്ല എന്ന്​ പറഞ്ഞ്​ അവർ നാട്ടിലേക്ക്​ പോയി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story