സൗദി വിദേശസഹായമായി നൽകിയത് 84.7 ശതകോടി ഡോളർ
text_fieldsറിയാദ്: സൗദി അറേബ്യ വിദേശ രാജ്യങ്ങൾക്ക് നൽകുന്ന സഹായം 84.7 ശതകോടി ഡോളർ കടന്നു. ജീവകാരുണ്യത്തിനായി നൽകിയ തുകയുടെ ഗുണഫലം 79 രാജ്യങ്ങൾക്ക് ലഭിച്ചു. 1996നും 2018നുമിടയിൽ ലോക വ്യാപകമായി തന്നെ സൗദിയുടെ സാമ്പത്തിക സഹായമെത്തി എന്നാണ് കണക്ക്. കഴിഞ്ഞ ദിവസം പോളണ്ടിലെ വാഴ്സ സർവകലാശാലയിൽ നടന്ന സിേമ്പാസിയത്തിൽ കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻറർ (കെ.എസ് റിലീഫ് സെൻറർ) മേധാവിയും റോയൽ കോർട്ട് ഉപദേശകനുമായ ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽറബീഅ സൗദി അറേബ്യ ലോകതലത്തിൽ നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ പുറത്തുവിട്ടു. ലോകതലത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ രാജ്യം ആദ്യമായി രൂപവത്കരിച്ച വേദിയാണ് കെ.എസ് റിലീഫെന്നും 42 രാജ്യങ്ങളിൽ 1.924 ശതകോടി ഡോളറിെൻറ 482 പദ്ധതികളാണ് നടപ്പാക്കുന്നതെന്നും ഡോ. അൽറബീഅ വിശദമാക്കി. ഇതുവരെ 561,911 യമനി, 283,449 സിറിയൻ,
249,669 റോഹിങ്ക്യൻ അഭയാർഥികൾക്ക് സഹായം നൽകി. യമനിലേക്ക് മാത്രം 2015 മുതൽ ഇതുവരെ 11.18 ബില്യൺ ഡോളറിെൻറ സഹായം നൽകി. 249 പദ്ധതികളാണ് ഇതിനുവേണ്ടി നടപ്പിലാക്കുന്നത് . െഎക്യരാഷ്ട്ര സഭയുടെയും മറ്റ് 79 രാജ്യാന്തരവും പ്രാദേശികവുമായ സർക്കാരിതര സംഘടനകളുടെയും പങ്കാളിത്തത്തോടെയാണ് പദ്ധതികൾ നടപ്പാക്കുന്നത്. കോളറ വ്യാപനം പ്രതിരോധിക്കാൻ ലോകാരോഗ്യ സംഘടനയും യൂനിസെഫും ആവശ്യപ്പെട്ടതനുസരിച്ച് 66.7 ദശലക്ഷം ഡോളർ ചെലവഴിച്ചു. യമനിൽ സ്ത്രീകളുടെ ക്ഷേമത്തിന് വേണ്ടി 2015 മുതൽ ഇതുവരെ 281,457,000 ഡോളറിെൻറ 132 പദ്ധതികളും കുട്ടികൾക്ക് വേണ്ടി 469,867,000 ഡോളറിെൻറ 136 പദ്ധതികളും നടപ്പാക്കി. യമൻ ഭൂപരിധിയിൽ വിമതർ പാകിയ മൈനുകൾ നീക്കം ചെയ്യാൻ 40 ദശലക്ഷം ഡോളർ ചെലവിൽ പദ്ധതി പുരോഗമിക്കുകയാണ്. 400 വിദഗ്ധരടങ്ങിയ 32 ടീമുകളാണ് ഇൗ പദ്ധതിക്ക് കീഴിൽ പ്രവർത്തിക്കുന്നത്. ഇതിലൂടെ 90 ലക്ഷം യമൻ പൗരന്മാരാണ് മൈൻ ഭീഷണിയിൽ നിന്ന് വിമുക്തരാവുന്നത്.
ഹൂത്തി വിമതർ അവരുടെ സൈന്യത്തിലേക്ക് നിർബന്ധപൂർവം ചേർത്ത യമനി കുട്ടികളെ വീണ്ടെടുത്ത് പുനരവധിവസിപ്പിക്കാനുള്ളതാണ് മറ്റൊരു പദ്ധതി. ഇതിനകം 2,000 കുട്ടികളെ മോചിപ്പിക്കുകയും പുനരവധിവസിപ്പിക്കുകയും ചെയ്തു. ഇതിന് പുറമെ കെ.എസ് റിലീഫ് നടത്തുന്ന മറ്റൊരു ശ്രദ്ധേയ ജീവകാരുണ്യ പദ്ധതിയാണ് സയാമീസ് ഇരട്ടകളെ വേർപ്പെടുത്തൽ. പൂർണമായും സൗജന്യമായാണ് റിയാദിലെത്തിച്ച് ശസ്ത്രക്രിയ നടത്തുന്നത്. 21 രാജ്യങ്ങളിൽ നിന്നായി 46 സയാമീസ് കുരുന്നുകളെ വിജയകരമായി വേർപ്പെടുത്തി ^ഡോ. അബ്ദുല്ല അൽറബീഅ വ്യക്തമാക്കി. സിേമ്പാസിയത്തിൽ പോളണ്ടിലെ സൗദി അംബാസഡർ മുഹമ്മദ് ബിൻ ഹുസൈൻ മദനി, യമനി അംബാസഡർ മെർവത്ത് മുജല്ലി എന്നിവരും ഡോ. റബീഅയോടൊപ്പം പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.