കെ.എം.സി.സി ഷൂട്ടൗട്ട്: മലപ്പുറം മണ്ഡലം ചാമ്പ്യന്മാർ
text_fieldsജിദ്ദ: ‘വർഗീയമുക്ത ഭാരതം, അക്രമരഹിത കേരളം‘ എന്ന മുദ്രാവാക്യവുമായി യൂത്ത് ലീഗ് കേരളത്തിൽ നടത്തുന്ന യുവജനയാത്രക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ജിദ്ദയിലെ മലപ്പുറം ജില്ല കെ.എം.സി.സി ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. ആക്ടിങ് പ്രസിഡൻറ് ഉനൈസ് തിരൂർ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. വി.പി മുസ്തഫ കിക്കോഫ് നിർവഹിച്ചു. ടി.പി.എം ബഷീർ മുഖ്യാതിഥിയായിരുന്നു. നിയോജക മണ്ഡലം വിഭാഗത്തിൽ മലപ്പുറം മണ്ഡലം 19 ഗോൾ നേടി ചാമ്പ്യൻമാരായി. അബൂബക്കക്കർ അരിമ്പ്ര, ബാവ, ഇസഹാക്ക് പൂണ്ടോളി, മജീദ് പുകയൂർ, ലത്തീഫ് മുസ്ലിയാരങ്ങാടി, പി.കെ സുഹൈൽ, സൈദ്, കബീർ മോങ്ങം, എം.പി റൗഫ്, ജലീൽ തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ സ്വാഗതവും ട്രെഷറർ മജീദ് അരിമ്പ്ര നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
