Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകിങ്​ അബ്​ദുല്ല...

കിങ്​ അബ്​ദുല്ല ഇക്കണോമിക്​ സിറ്റിയിൽ 120 കോടിയുടെ വികസന പദ്ധതികൾ

text_fields
bookmark_border
കിങ്​ അബ്​ദുല്ല ഇക്കണോമിക്​ സിറ്റിയിൽ 120 കോടിയുടെ വികസന പദ്ധതികൾ
cancel

ജിദ്ദ: കിങ്​ അബ്​ദുല്ല ഇക്കണോമിക്​ സിറ്റി നിർമാണ, വികസന മേഖലയിൽ 1.2 ശതകോടി റിയാലി​ലധികം വരുന്ന പദ്ധതികൾ നടപ് പിലാക്കും. 2018 ലെ പുതിയ കരാറുകളിലാണ് പദ്ധതികൾ നടപ്പിലാക്കുന്നത്​. ഇൻഡസ്​ട്രിയൽ വാദി, താമസ മേഖല വികസനത്തിനാണ്​ കരാറിൽ 20 ശതമാനം തുക. 80 ശതമാനം തുക സിറ്റിയിലെ താമസക്കാരും നിക്ഷേപകരും ജോലിക്കാരും സന്ദർകരുമായവ രുടെ വികസനത്തിനുമാണ്​. ഇതിനായി വിവിധ മേഖലകളിൽ പലവിധ സേവന പദ്ധതികൾ നടപിലാക്കും. ടൂറിസം, വിനോദം, അന്താരാഷ്​ട്ര സ്​പോർട്​സ്​ എന്നിവയാണ്​ പ്രധാന മേഖലകൾ​. മൊത്തം കരാർ സംഖ്യയിൽ ദേശീയ കമ്പനികളുടെ അനുപാതം 90 ശതമാനം കവിയുമെന്നും അധികൃതർ പറഞ്ഞു.

ലോജിസ്​റ്റിക്​, ഇൻഡസ്​ട്രിയിൽ സേവന മേഖലയായി പരിഗണിച്ച്​ കിങ്​ അബ്​ദുല്ല ഇകണോമിക്​ സിറ്റിയിൽ വിവിധ വികസന പദ്ധതികൾ നടപ്പിലാക്കുന്നത്​ തുടരുകയാണ്​. വാദി ഇൻഡസ്​ട്രിയലിൽ ഇപ്പോൾ 110 ലധികം ദേശീയ, അന്താരാഷ്​ട്ര കമ്പനികളെ ആകർഷിക്കാൻ കഴിഞ്ഞിട്ടുണ്ട്​. പോർട്ടിലെ കണ്ടയ്​നറുടെ എണ്ണം വർഷത്തിൽ 3.4 മില്യൻ വരെ എത്തി. പരിസരത്തെ ആറ്​ ​മേഖലകളിലായി താമസത്തിന്​ 1000 ത്തിലധികം യൂനിറ്റ്​ സ്​ഥലങ്ങൾ നൽകിയിട്ടുണ്ട്​. സ്വദേശി യുവാക്കൾക്ക്​ വിവിധ പദ്ധതികളാരംഭിക്കാനും തൊഴിലവസരം ഉൾപ്പെടെ സഹായത്തിനും​ ഇകണോമിക്​ സിറ്റി അതീവ താൽപര്യം​ കാണിക്കുന്നുണ്ട്​. പതിനായിരത്തോളം പേർക്ക്​ 2020 അവസാനത്തോടെ വിവിധ മേഖലയിൽ പരിശീലനം നൽകാനാണ്​ പദ്ധതി. ഇതിൽ 3800 പേർക്ക്​ പരിശീലനം നൽകിയതായും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story