Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅൽഖുറയാത്തിൽ...

അൽഖുറയാത്തിൽ നിരവധിയാളുകളെ രക്ഷപ്പെടുത്തി

text_fields
bookmark_border
അൽഖുറയാത്തിൽ നിരവധിയാളുകളെ രക്ഷപ്പെടുത്തി
cancel

റിയാദ്​: മഴക്കെടുതിയിൽ പെട്ട ആളുകളെ രക്ഷിച്ചു. വടക്കൻ സൗദിയിലെ അൽഖുറയാത്തിന്​​ സമീപം പ്രളയത്തിൽ മുങ്ങിയ രണ്ട്​​​ ​ഗ്രാമങ്ങളിൽ നിന്നാണ്​ നിരവധിയാളുകളെ രക്ഷപ്പെടുത്തിയതെന്ന്​ സിവിൽ ഡിഫൻസ്​ അൽജൗഫ്​ ഡയറക്​ടറേറ്റ് ക്യാപ്​റ്റൻ അബ്​ദുറഹ്​മാൻ ബിൻ അബ്​ദുൽ അസീസ്​ അൽദെയ്​ഹി അറിയിച്ചു. ​ബയർ, അഖീല എന്നീ താഴ്​വര ഗ്രാമങ്ങളിലുള്ളവരെയാണ്​ സിവിൽ ഡിഫൻസ്​ ഒഴിപ്പിച്ചത്​. ഇവരെ സുരക്ഷിത സ്ഥാനത്തേക്ക്​ മാറ്റി. ബയർ ഗ്രാമത്തിൽ നിന്നും 41 പേരെയാണ്​ ഒഴിപ്പിച്ചതെന്നും പ്രളയത്തിൽ മുങ്ങിപ്പോയ മൂന്ന്​ പേരെ പരിക്കുകളൊന്നും കൂടാതെ രക്ഷ​െപ്പടുത്തിയെന്നും അദ്ദേഹം പറഞ്ഞു. ​അഖീല ഗ്രാമത്തിലെ 140 കുടുംബങ്ങളിൽ നിന്ന്​ 1028 ആളുകളെയും ഒഴിപ്പിച്ചു. ഇവരുടെ വീടുകളെല്ലാം മഴ മൂലം തകർന്നിരുന്നു. ഫോ​േട്ടാ:

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story