Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅറേബ്യൻ മല​ഞ്ചെരുവിലെ...

അറേബ്യൻ മല​ഞ്ചെരുവിലെ പൈതൃക ഗ്രാമം

text_fields
bookmark_border
അറേബ്യൻ മല​ഞ്ചെരുവിലെ പൈതൃക ഗ്രാമം
cancel

ജിദ്ദ: അബ്​ഹയിലെ താഴ്്വാരങ്ങളിലൂടെ സഞ്ചരിച്ച് കുത്തനെയുള്ള സമാഅ്​ ചുരമിറങ്ങിയെത്തുന്നത് വിസ്​മയിപ്പിക്കുന്ന പുരാതന നഗര സമുച്ചയത്തിലേക്കാണ്​. നൂറ്റാണ്ടുകൾക്കപ്പുറത്തെ നിർമാണ വൈദഗ്​ധ്യം വിളിച്ചോതുന്ന നഗരം. ശിൽപ ചാരുതയാർന്ന കെട്ടിടങ്ങളുടെ നിര. സംസ്​കൃതികൾ കൂടു കൂട്ടിയ റിജാൽ അൽമഅ്​ലെ ‘റിജാൽ’ ​പൈതൃക ഗ്രാമം. യുനസ്​കോ പൈതൃക പട്ടികയിൽ ഇടം തേടാൻ ചമഞ്ഞൊരുങ്ങിയിരിക്കയാണീ കേന്ദ്രമിപ്പോൾ.​ അസീർ മേഖലയി​ലാണിത്​ സ്​ഥിതി ചെയ്യുന്നത്​.

യുനസ്​കോവി​ന്​ കീഴിലെ സാംസ്​കാരിക, കല, പൈതൃക വിഭാഗം സംഘത്തി​​​െൻറ വരവും കാത്തിക്കുകയാണ്​ രാജ്യത്തെ ഏറ്റവും പുരാതന ഗ്രാമങ്ങളിലൊന്നായ റിജാൽ. വാണിജ്യം, കല, കെട്ടിട വാസ്​തു ശിൽപങ്ങൾ എന്നിവയാൽ വേറിട്ടു നിൽക്കുന്നു ഇവിടം. വിസ്​മയം ജനിപ്പിക്കുന്ന, ചാരുതയാർന്ന ചെറുതും വലുതുമായ എട്ട്​ കോട്ടകൾ ഗ്രാമത്തിലുണ്ട്​. പലതും വ്യത്യസ്​ത വലിപ്പത്തിലുള്ളത്​​. ചിലതിന്​ ആറ്​ നിലകൾ വരെയുണ്ട്​. ​‘മർവ്​’ എന്ന പേരുള്ള കല്ലുകളാൽ അലങ്കരിച്ചതാണിവ. കവാടങ്ങളാക​െട്ട ‘ഖത്വ്​ അസീരീ’ എന്ന പേരിലുള്ള അലങ്കാര കൊത്തുപണികളോട്​ കൂടിയതാണ്​. രാജ്യത്തെ അറിയപ്പെട്ട പുരാതന കച്ചവട കേന്ദ്രം കൂടിയാണ്​ ‘റിജാൽ’ ഗ്രാമം.

പണ്ടുകാലങ്ങളിൽ ചെങ്കടൽ വഴിയും കാഫിലകളായും വിവിധ രാജ്യങ്ങളിൽ നിന്നുള്ള കച്ചവട സംഘങ്ങൾ ഇവിടെയെത്തിയിരുന്നുവെന്നാണ്​ ചരിത്രം. ഇന്ത്യ, ഇൗജിപ്​ത്​, യമൻ, ജപ്പാൻ, ചൈന എന്നിവിടങ്ങളിൽ നിന്നുള്ള വിവിധയിനം ഉൽപന്നങ്ങൾ ഗ്രാമത്തിലെ കടകളിൽ വിൽപന നടത്തിയിരുന്നു. ഇന്ത്യയുമായുണ്ടായിരുന്ന ബന്ധത്തി​​​െൻറ അടയാളമെന്നോണം വലിയൊരു പുളിമരവുമുണ്ടിവിടെ. ഇത്​ കേരളത്തിൽ നിന്നെത്തിയതാണെന്നാണ്​ നിഗമനം. സൗദി ടൂറിസവുമായി സഹകരിച്ച്​ മേഖല ഡെപ്യൂട്ടി​ ഗവർണർ അമീർ തുർക്കി ബിൻ ത്വലാലി​​​െൻറ മേൽനോട്ടത്തിലാണ്​ യുനസ്​കോയിൽ ഇടം നേടാൻ വേണ്ട നവീകരണ ജോലികൾ ​ പൂർത്തിയാക്കിയിരുന്നത്​. കവാടങ്ങൾ മാറ്റുക, നിലത്തും ചുവരുകളിലും നടപാതകളിലും മേൽകൂരകളിലും ഉണ്ടായ കേടുപാടുകൾ തീർക്കുക തുടങ്ങിയ ജോലികൾ കഴിഞ്ഞു. കൂടാതെ, ​െപെതൃക വസ്​തുകൾ സന്ദർശകൾക്ക്​ കണത്തക്കവിധം സൂക്ഷിക്കുന്നതിനുവേണ്ട സംവിധാനങ്ങളും പൂർത്തിയായി.

വിവിധ ഘട്ടങ്ങളായാണ്​ നവീകരണ ജോലികൾ പൂർത്തിയാക്കിയിരിക്കുന്നത്​. 615 ചതുരശ്ര മീറ്ററിൽ ഒാപൺ തിയറ്ററും​ ഒരുക്കിയിട്ടുണ്ട്​. ഇതിൽ ആയിരത്തോളം ആളുകളെ ഉൾക്കൊള്ളും. സ്​ഥലത്തെ പ്രധാന ഉൽപന്നങ്ങൾ വിൽക്കാൻ കച്ചവട കേന്ദ്രങ്ങൾ, കവാടങ്ങളിൽ കുടുംബങ്ങൾക്ക്​ ഇരിക്കാൻ തണലിടുന്ന കുടകൾ, നടപ്പാതകൾ, പ്രധാന റോഡുകളിൽ നിന്ന്​ ഗ്രാമ​ം വരെ ലൈറ്റുകൾ എന്നിവ ഒരുക്കിയിട്ടുണ്ട്​. പുരാതന വസ്​തുക്കൾ സൂക്ഷിക്കുന്നത് ഒ​രു കോട്ടയിലാണ്​​. 12 റൂമുകളിലായി 2800 ഒാളം പുരാതന വസ്​തുകൾ അതിലുണ്ട്​. കൃഷി ഉപകരണങ്ങൾ, വസ്​ത്രങ്ങൾ, പഴയ ആയുധങ്ങൾ, പാത്രങ്ങൾ, യാത്രക്ക്​ ഉപയോഗിച്ചിരുന്ന വസ്​തുക്കൾ, പഠന സാമഗ്രികൾ തുടങ്ങിയവ അതിലുണ്ട്​. ഗ്രാമത്തി​​​െൻറ പുരാതന കലയും സംസ്​കാരവും തുറന്നു കാട്ടുന്ന അപൂർവമായ കൊത്തുപണികൾ വേറെയുണ്ട്​.

ഗ്രാമത്തിലേക്ക്​ എത്തുന്നതിനായി പല റോഡുകളുണ്ട്​. അബ്​ഹ പട്ടണത്തേയും റിജാൽ അൽമഅ് മേഖലയേയും​ ബന്ധിപ്പിക്കുന്ന സമാഅ്​ ചുരമാണ്​ പ്രധാന വഴി. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധിയാളുകളാണ്​ ഇൗ പൈതൃക ഗ്രാമം കാണാനെത്തിക്കൊണ്ടിരിക്കുന്നത്​. ദേശീയ അന്തർദേശീയ തലത്തിൽ രാജ്യത്തി​​​െൻറ സംസ്​കാരവും പൈതൃകവും തുറന്നു കാട്ടുന്ന റിജാൽ ഗ്രാമത്തെ സംരക്ഷിക്കുന്നതിന്​ പ്രദേശവാസികൾ കാണിക്കുന്ന താൽപര്യവും യുനസ്​കോ പട്ടികയിൽ ഇടം നേ​േടണ്ടതി​​​െൻറ പ്രാധാന്യവും അസീർ മേഖല ഗവർണർ അമീർ ഫൈസൽ ബിൻ ഖാലിദ് അന്താരാഷ്​ട്ര സ്​മാരക സൈറ്റ്​ കൗൺസിൽ അംഗമായ ഡോ. ഹംസ നസ്​റുല്ലയുമായുളള കൂടിക്കാഴ്​ചയിൽ എടുത്തു പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story