സ്വദേശിവത്കരണം  പുതിയ മേഖലയിലേക്ക്

  • അക്കൗണ്ട്, ഐ.ടി മേഖലകൾ സ്വദേശിവത്കരിക്കുമെന്ന്​  മന്ത്രാലയം

റിയാദ്: സൗദി സ്വകാര്യ മേഖലയില്‍ തൊഴില്‍ മന്ത്രാലയം നടപ്പാക്കിവരുന്ന സ്വദേശിവത്കരണം നിര്‍ത്തിവെക്കില്ലെന്നും കൂടുതല്‍ തൊഴിലുകളിലേക്ക് വ്യാപിപ്പിക്കുമെന്നും മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. അക്കൗണ്ടിങ്, ഐ.ടി, നിയമം തുടങ്ങിയ മേഖലയില്‍ സ്വദേശിവത്കരണം നടപ്പാക്കുമെന്ന് തൊഴില്‍ മന്ത്രാലയത്തിലെ വനിത സ്വദേശിവത്കരണ പ്രോഗ്രാം മേധാവി നൂറ ബിന്‍ത് അബ്​ദുല്ല അര്‍റദീനി പറഞ്ഞു. 2018 ലെ വനിത പദ്ധതികള്‍ വിശദീകരിക്കാന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവർ.

സ്വദേശിവത്കരണത്തിന് വിവിധ പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ടെങ്കിലും  വനിതകള്‍ക്കിടയിലെ തൊഴിലില്ലായ്മക്ക് പരാഹരമായിട്ടില്ല. സ്ത്രീകളുടെ  വസ്ത്രങ്ങളും സൗന്ദര്യവര്‍ധക വസ്തുക്കളും വില്‍ക്കുന്ന കടയിലെ വനിതവത്കരണവും വില്‍പന മേഖിയിലെ 12  തൊഴിലുകള്‍ സ്വദേശിവത്കരിച്ചതും മന്ത്രാലയം സ്വീകരിച്ച നടപടികളായിരുന്നു. എന്നാല്‍ രാജ്യത്തെ സ്ത്രീകളില്‍ തൊഴില്‍ രഹിതരുടെ അനുപാതം വളരെ കൂടുതലാണ്. തൊഴിലന്വേഷകരില്‍ 92 ശതമാനം പേരും ബിരുദ ധാരികളാണെന്നും നൂറ ബിന്‍ത് അബ്​ദുല്ല പറഞ്ഞു. സൗദി വിഷന്‍ 2030 സ്വദേശി വനിതകള്‍ക്ക് കൂടുതല്‍ തൊഴിലവസരം തുറന്നുകൊടുക്കാനുള്ള പദ്ധതികള്‍ ആവിഷ്​കരിച്ചിട്ടുണ്ടെന്നും നൂറ പറഞ്ഞു.

Loading...
COMMENTS