സല്‍മാന്‍ രാജാവി​െൻറ  ഹാഇല്‍ പര്യടനം അവസാനിച്ചു

  • 5,197 ദശലക്ഷം റിയാലി​െൻറ പദ്ധതികള്‍ക്ക് തുടക്കം 

07:56 AM
09/11/2018
സൽമാൻ രാജാവ്​ ഹാഇലിൽ എത്തിയപ്പോൾ

ഹാഇല്‍: സല്‍മാന്‍ രാജാവി​​െൻറ ഹാഇല്‍ സന്ദര്‍ശനത്തോടനുബന്ധിച്ച് 5,197 ദശലക്ഷം റിയാലി​​െൻറ ഭീമന്‍ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചു. ഹാഇല്‍ മേഖലയുടെ വികസനത്തിനും നഗരത്തി​​െൻറ മുഖം മാറ്റാനും തൊഴില്‍ മേഖലയില്‍ വന്‍ ഉണര്‍വുണ്ടാവാനും സാധ്യതയുള്ള പദ്ധതികള്‍ക്കാണ് രാജാവും കിരീടാവകാശിയും ബുധനാഴ്ച തുടക്കം കുറിച്ചത്. വിദ്യാഭ്യാസം, ഗതാഗതം, ഭവനം, ഊർജം, വ്യവസായം, കൃഷി, പരിസ്ഥിതി, ശുദ്ധജലം, തദ്ദേശഭരണം, ദേശസുരക്ഷ, പുരാവസ്തു, ടൂറിസം തുടങ്ങിയ മേഖലയിലാണ് പുതിയ പദ്ധതിയില്‍ രാഷ്​ട്രം മുതല്‍ മുടക്കുക. ഇതില്‍ ഏറ്റവും കൂടുതല്‍ പണമിറക്കുന്നത് പൗരന്മാര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന തദ്ദേരഭരണ മേഖലയിലാണ്.

1, 258 ബില്യന്‍ റിയാലാണ് ഈ രംഗത്ത് രാജാവ് പ്രഖ്യാപിച്ചത്. ഇതില്‍ 562 ദശലക്ഷത്തി​​െൻറ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തപ്പോള്‍ 696 ദശലക്ഷം റിയാലി​​െൻറ പദ്ധതികള്‍ക്ക് തറക്കല്ലിടുകയും ചെയ്തു. ഊർജ, വ്യവസായ രംഗത്ത് 877 ദശലക്ഷം റിയാലി​​െൻറ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തപ്പോള്‍ പുതുതായി 922 ദശലക്ഷം റിയാലി​​െൻറ പദ്ധതികള്‍ക്ക് രാജാവ് തറക്കല്ലിട്ടു. വിദ്യാഭ്യാസ മേഖലയില്‍ 709 ദശലക്ഷം റിയാലി​​െൻറ പദ്ധതികൾക്കാണ്​ തുടക്കം കുറിച്ചത്. ഗതാഗതത്തിന് 256 ദശലക്ഷം, ടൂറസത്തിന് 74 ദശലക്ഷം, നാഷനല്‍ഗാര്‍ഡ് പദ്ധതികള്‍ക്ക് 139 ദശലക്ഷം എന്നിങ്ങനെയാണ് മറ്റു പദ്ധതികള്‍. ജലം, കൃഷി മേഖലയില്‍ 543 ദശലക്ഷം റിയാലി​​െൻറ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു.  416 ദശലക്ഷം റിയാലി​​െൻറ പദ്ധതികള്‍ക്ക് തറക്കല്ലിടുകയും ചെയ്തു.

രാജാവ് തലസ്ഥാനത്ത് തിരിച്ചെത്തി
റിയാദ്: അല്‍ഖസീം, ഹാഇല്‍ മേഖലകളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി സല്‍മാന്‍ രാജാവ് വ്യാഴാഴ്ച രാത്രി റിയാദില്‍ തിരിച്ചെത്തി. ഹാഇലില്‍ നിന്ന് റിയാദിലേക്ക് പുറപ്പെട്ട രാജാവിനെ മേഖല ഗവര്‍ണര്‍ അമീര്‍ അബ്​ദുല്‍ അസീസ് ബിന്‍ സഅദ് ബിന്‍ അബ്​ദുല്‍ അസീസും സംഘവും ചേര്‍ന്ന് യാത്രയാക്കി.

Loading...
COMMENTS