നജ്​റാനിൽ മരുഭൂ ടുറിസം പദ്ധതി ആരംഭിച്ചു

07:54 AM
09/11/2018
നജ്​റാൻ: നജ്​റാനിൽ മരുഭൂ ടുറിസം പദ്ധതി ആരംഭിച്ചു.  മേഖലയുടെ വടക്ക്​ റുബ്​അ്​ ഖാലി മരുഭൂമിയിൽ ഏകദേശം 6000 ചതുരശ്ര മീറ്ററിലാണ്​ പദ്ധതി നടപ്പിലാക്കിയത്​. പരീക്ഷണമെന്നോണം ആദ്യമായാണ്​ ഇങ്ങിനെയൊരു ടൂറിസം പദ്ധതി രാജ്യത്ത്​ നടപ്പിലാക്കിയിരിക്കുന്നത്​. മേഖല ഗവർണർ അമീർ ജലവി ബിൻ അബ്​ദുൽ അസീസ്​ പദ്ധതി ഉദ്​ഘാടനം ചെയ്​തു. മരുഭൂമിയിലെ ഹോട്ടൽ സേവനങ്ങൾ, ​പ്രത്യേക തമ്പുകളൊരുക്കിയുള്ള താമസ സൗകര്യങ്ങൾ തുടങ്ങിയവ പദ്ധതിയുടെ ​പ്രത്യേകതയാണ്​. മലകയറ്റം, മണലിലൂടെ സഞ്ചാരം തുടങ്ങിയ വിനോദ പരിപാടികൾ ഉണ്ട്​ ​. മരുഭൂടൂറിസം മേഖലയുടെ  വികസനത്തിനും വിനോദ, കായിക മേഖലയുടെ പുരോഗതിക്കും പദ്ധതി ആക്കം കൂട്ടു​മെന്നാണ്​ വിലയിരുത്തൽ. 
Loading...
COMMENTS