സമഗ്ര സ്വദേശിവത്​കരണം: കച്ചവടമേഖലയിലെ  രണ്ടാംഘട്ടം ഇന്ന്​ മുതൽ

07:43 AM
09/11/2018

ജിദ്ദ: സൗദി അറേബ്യയിൽ വ്യാപാര മേഖലയിലെ സമഗ്ര സ്വദേശിവത്​കരണത്തി​​െൻറ ഭാഗമായി ഇലക്ട്രിക്കല്‍സ്, ഇലക്ട്രോണിക്സ്, വാച്ച്​, കണ്ണട വിൽപന കേന്ദ്രങ്ങളിൽ വെള്ളിയാഴ്​ച മുതൽ സൗദികളെ ജോലിക്ക്​ നിയോഗിക്കണമെന്ന നിയമം നിലവിൽ വരും. 12 കച്ചവട മേഖലകളിൽ പ്രഖ്യാപിച്ച സൗദിവത്​കരണത്തി​​െൻറ രണ്ടാം ഘട്ടമാണിത്. നിയമം നടപ്പിലാക്കുന്നതി​​െൻറ ഭാഗമായി നിരവധി സ്​ഥാപനങ്ങളിൽ സ്വദേശികളെ നിയമിച്ചതായാണ്​ റിപ്പോർട്ട്​. വലിയ തോതിൽ കച്ചവടം നടക്കുന്ന മേഖലയാണിത്​. അതിനാൽ നിയമം പാലിച്ച്​ മന്നോട്ട്​ പോവുമെന്ന്​ കച്ചവടക്കാർ പറഞ്ഞു. കടകളിൽ 70 ശതമാനം സ്വദേശികളായിരിക്കണമെന്നാണ് ചട്ടം. പത്ത് പേരുള്ള കടയില്‍ ഏഴ് പേരും സ്വദേശികളാകണം. 2016 ൽ മൊബൈൽ മേഖല സ്വദേശിവത്കരിച്ചപ്പോൾ പല വിദേശികളും മൊബൈല്‍ കടകള്‍ ഇലക്ട്രോണിക് കടകളാക്കിയാണ് പിടിച്ചു നിന്നത്.

സെപ്തംബറിലാരംഭിച്ച ഒന്നാം ഘട്ടത്തില്‍ റെഡിമെയ്ഡ്, വാഹനവില്‍പന, വീട്ടുപകരണ മേഖലകള്‍ ഉള്‍പ്പെട്ടിരുന്നു. മൂന്നാം ഘട്ടം ജനുവരിയിലാണ്​ നടപ്പിലാക്കുക. അതിനിടെ ശക്​തമായ സ്വദേശിവത്​കരണ നടപടികളുമായി മുന്നോട്ട്​ പോവുമെന്ന്​ തൊഴിൽ മന്ത്രി ആവർത്തിച്ചു വ്യക്​തമാക്കി. അക്കൗണ്ടൻറ്​, ​െഎ.ടി, നിയമ മേഖലകളിൽ ഉടൻ സ്വദേശിവത്​കരണം നടപ്പാക്കുമെന്ന്​  തൊഴിൽ മന്ത്രി അറിയിച്ചു. അതേ സമയം സൗദിയിൽ മലയാളികൾ ഉൾപെടെ ജോലി ചെയ്യുന്ന വിമാനത്താവളങ്ങളിലടക്കം എല്ലാ   തൊഴിലും സ്വദേശിവത്​കരിക്കാനുള്ള നടപടികൾക്ക്​ തുടക്കമായി. ഇതു സംബന്ധിച്ച്​ തൊഴിൽ മന്ത്രാലയം അധികൃതർ ജിദ്ദ വിമാനത്താവളത്തിൽ സേവനം നൽകുന്ന വിവിധ സ്വകാര്യ കമ്പനികളുമായി ചർച്ച നടത്തി. സ്വദേശിവത്​കരണ പദ്ധതി സംബന്ധിച്ച്​ വിവിധ കമ്പനികളുമായി യോഗത്തിൽ ധാരണയുണ്ടാക്കി. സൗദിയിലെ മറ്റ്​ വിമാനത്താവളങ്ങളിലും നടപടികൾ ആരംഭിച്ചതായി അധികൃതർ വ്യക്​തമാക്കി. 

Loading...
COMMENTS