Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅൽജൗഫ്​ ട്രെയിൻ ഇന്ന്​...

അൽജൗഫ്​ ട്രെയിൻ ഇന്ന്​ മുതൽ

text_fields
bookmark_border
അൽജൗഫ്​ ട്രെയിൻ ഇന്ന്​ മുതൽ
cancel

റിയാദ്​: സൗദി ഗതാഗതരംഗത്തെ സ്വപ്​ന പദ്ധതികളിലൊന്നായ വടക്കൻ റെയിൽവേയുടെ മൂന്നാം ഘട്ടത്തി​​​െൻറ ഉദ്​ഘാടനം ബുധനാഴ്​ച​. റിയാദ്​ ^ അൽജൗഫ്​ ​ പാതയിൽ ആദ്യ​ ട്രെയിൻ രാത്രി 9.30ന്​ ഒാടിത്തുടങ്ങും. ഇതോടെ തുടക്കമാകുന്നത്​ സൗദിയിലെ ആദ്യത്തെ മുഴുനീള രാത്രികാല ട്രെയിൻ ഗതാഗതത്തിനാണ്​. റിയാദിൽ നിന്ന്​ രാത്രി 9.30ന്​ പുറപ്പെടുന്ന വണ്ടി ഏഴ്​ മണിക്കൂറും 50 മിനുട്ടുമുള്ള ദൂരം പിന്നിട്ട്​ അൽജൗഫിൽ പുലർച്ചെ 5.20നാണ്​ എത്തുക.

ആഴ്​ചയിലൊരു സർവീസാണ്​ തുടക്കത്തിൽ. ബുധനാഴ്​ച രാത്രി പുറപ്പെട്ട്​ വ്യാഴം പുലർച്ചെ അൽജൗഫിലെത്തി ശനിയാഴ്​ച രാത്രി 11.30ന്​ അവിടെ നിന്ന്​ തിരിച്ച്​ ഞായറാഴ്​ച പുലർച്ചെ 7.29ന് റിയാദിലെത്തുന്ന വിധമാണ്​ സർവീസ്​ ക്രമപ്പെടുത്തിയിരിക്കുന്നത്​. അങ്ങോട്ടുമിങ്ങോട്ടും യാത്ര രാത്രിയിലാണ്​. പിന്നീട്​ സർവീസി​​​െൻറ എണ്ണം കൂട്ടുമെന്ന്​ സൗദി അറേബ്യൻ റെയിൽവേ കമ്പനി (സാർ) അറിയിച്ചിട്ടുണ്ട്. അതോടെ പകലും യാത്രയുണ്ടാവും. ഉദ്​ഘാടന സർവീസിലേക്കടക്കം​ ടിക്കറ്റ്​ ബുക്കിങ്​ മുൻകൂട്ടി ആരംഭിച്ചിരുന്നു. വെബ്​സൈറ്റിൽ http://booking.sar.com.sa എന്ന വെബ്​സൈറ്റ്​ വഴിയും സ്​റ്റേഷനുകളിലെ കൗണ്ടറുകളിൽ നിന്നുമാണ്​ ബുക്കിങ്ങിന്​ സൗകര്യം. 920000329 എന്ന നമ്പറിലൂടെയും ബുക്കിങ്​​ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്​.

ഇകണോമിക്​ ക്ലാസിൽ 220 റിയാലും ബിസിനസ്​ ക്ലാസ്​ 315 റിയാലുമാണ്​ ടിക്കറ്റ്​ നിരക്ക്​. എല്ലാ ​ബോഗികളിലും ബർത്ത്​ സൗകര്യമുണ്ട്​. 377 യാത്രക്കാരെ ഉൾക്കൊള്ളും. 238 സീറ്റുകൾ ഇകണോമിക്​ ക്ലാസ്​ വിഭാഗത്തിലും 43 സീറ്റുകൾ ബിസിനസ്​ ക്ലാസിലുമായിരിക്കും. രണ്ട്​​ ക്ലാസുകളിലും ഇൻറർനെറ്റും ട്രെയിൻ സംബന്ധിച്ച വിവരങ്ങളുടെ സ്​ക്രീൻ ഡിസ്​പ്ലേയുമുണ്ടാകും. പുറമെ പാൻട്രി കാറും ആരാധനാസൗകര്യവുമുണ്ടാകും. റിയാദ്​ ^ അൽജൗഫ്​ പാതയിൽ ഇടയിൽ മജ്​മഅ്​, ബുറൈദ, ഹാഇൽ സ്​റ്റേഷനുകളാണുള്ളത്​. ബുറൈദയിലേക്കും ഹാഇലിലേക്കും എല്ലാ ദിവസവും സർവീസുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story