നോവാർന്ന ഒാർമയായി  ഹാരിസി​െൻറ വിടചൊല്ലൽ...

07:48 AM
07/11/2018

ജിദ്ദ: പ്രവാസത്തി​​െൻറ നല്ല നാളുകൾ കിനാവ്​ കണ്ട ഹാരിസിനെ മരണം ഞൊടിയിടെ കൂട്ടിക്കൊണ്ട്​ പോയത്​ സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും നോവാർന്ന ഒാർമയായി. ഭാര്യ രഹ്​നയെയും  ഒന്നര വയസുള്ള കുഞ്ഞിനെയും നാട്ടിൽ നിന്ന്​ ജിദ്ദയിലേക്ക്​ കൊണ്ടുവരാനുള്ള ഒരുക്കത്തി​​െൻറ ആഹ്ലാദത്തിനിടയിലാണ് മലപ്പുറം പുത്തനത്താണി കന്മനം സ്വദേശി വലിയ പീടിയേക്കൽ ഹാരിസി​​െൻറ ദാരുണ മരണം. കുടുംബമെത്തിയാൽ താമസിക്കാനുള്ള ഫ്ലാറ്റ്​ വരെ മരിക്കുന്നതി​​െൻറ തലേന്ന്​  ബുക്​ ചെയ്​തിരുന്നു. അവർക്കുള്ള വിമാന ടിക്കറ്റും എട​ുത്തിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു.

രണ്ടാഴ്ച മുമ്പാണ് നാട്ടിൽ നിന്ന്​ അവധി കഴിഞ്ഞെത്തിയത്. സൗമ്യതയുടെ പ്രതീകമായിരുന്നു ഹാരിസെന്ന്​ സഹപ്രവർത്തകരും സുഹൃത്തുക്കളും അനുസ്​മരിച്ചു. ജോലി സ്​ഥലത്ത്​ സാധനങ്ങൾ മാറ്റാനുപയോഗിക്കുന്ന ലിഫ്റ്റ് കൺവയർ കേടുപാടുകൾ തീർക്കുന്നതിനിടയിൽ മുകളിൽനിന്നും ദേഹത്ത് പതിച്ചാണ്​ ദാരുണാന്ത്യം. സനാഇയയിലെ കമ്പനിയിൽ മെഷീൻ ഓപ്പറേറ്റർ ആയിരുന്നു. ഒമ്പത്​ വർഷമായി സൗദിയിലുള്ള ഹാരിസ് യൂത്ത് ഇന്ത്യ സജീവ പ്രവർത്തകനാണ്​. കഴിഞ്ഞ ഹജ്ജ് വേളയിൽ വളണ്ടിയർ സേവനത്തിനു മുൻനിരയിലുണ്ടായിരുന്നു. സാദിഖലി^സഫിയ ദമ്പതികളുടെ മകനാണ്​. സഹോദരങ്ങൾ: നജ്​ല ബാനു(ദമ്മാം), റൈഹാനത്ത്​ (പൊന്നാനി), മുഹമ്മദ്​ റിയാസ്​ (മസ്​കത്ത്​), ലുബ്​ന (തായക്കോട്​).

Loading...
COMMENTS