നവോദയ യാമ്പു ഏരിയ കമ്മിറ്റി  ‘ഭൂമി മലയാളം’ സംഘടിപ്പിച്ചു 

07:44 AM
07/11/2018
നവോദയ യാമ്പു ഏരിയ കമ്മിറ്റി സംഘടിപ്പിച്ച സാംസ്കാരിക പരിപാടിയിൽ ‘ഭൂമി മലയാളം’ പ്രതിജ്ഞ രാജൻ നമ്പ്യാർ ചൊല്ലിക്കൊടുക്കുന്നു
യാമ്പു: ലോക മലയാള ദിനാചരണത്തി​െൻറ ഭാഗമായി ജിദ്ദ നവോദയ യാമ്പു ഏരിയ കമ്മിറ്റി  ‘ഭൂമി മലയാളം’ സാംസ്കാരിക  പരിപാടി സംഘടിപ്പിച്ചു.  വനിതാവേദി കൺവീനർ സിനി ടീച്ചർ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡൻറ് കരുണാകരൻ അധ്യക്ഷത വഹിച്ചു. ‘എവിടെയെല്ലാം മലയാളി അവിടെ എല്ലാം മലയാളം’ എന്ന സന്ദേശത്തി​െൻറ അടിസ്ഥാനത്തിൽ മലയാളം മിഷൻ അവതരിപ്പിച്ച ‘ഭൂമി മലയാളം’ പ്രതിജ്ഞ കേന്ദ്ര കമ്മിറ്റിയംഗം രാജൻ നമ്പ്യാർ സദസ്സിന് ചൊല്ലിക്കൊടുത്തു. രക്ഷാധികാരി സമിതി അംഗം ഗോപി  ആശംസ നേർന്നു.യാമ്പുവിലെ കലാകാരന്മാർ അവതരിപ്പിച്ച ഗാനമേളയും, നവോദയ കുടുംബ വേദി മധുരം മലയാളം ക്ലാസിലെ കുട്ടികൾ അവതരിപ്പിച്ച കഥകളും  കവിതകളും നൃത്തങ്ങളും പരിപാടിക്ക് മിഴിവേകി. ഏരിയ സെക്രട്ടറി അജോ ജോർജ് സ്വാഗതവും   ട്രഷറർ യൂസഫ് നന്ദിയും പറഞ്ഞു.  
Loading...
COMMENTS