തനിമ കാമ്പയിൻ: യാമ്പു സോൺ വിദ്യാർഥികൾക്ക് മത്സരങ്ങൾ സംഘടിപ്പിച്ചു

07:36 AM
07/11/2018
തനിമ കാമ്പയിനോടനുബന്ധിച്ച് യാമ്പു സോൺ നടത്തിയ പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അഫ്‌റബിക്ക് ഡോ. ശഫീഖ് ഹുസൈൻ സമ്മാനം നൽകുന്നു

യാമ്പു:  ‘നകേരള നിർമിതിക്കായ്, കോർത്ത കയ്യഴിയാതെ’ കാമ്പയിനോടനുബന്ധിച്ച് തനിമ യാമ്പു സോൺ വിദ്യാർഥികൾക്ക് പ്രസംഗം, ചിത്ര രചന, കളറിംഗ്, പവർ പോയൻറ് പ്രസ​േൻറഷൻ  മത്സരങ്ങൾ നടത്തി. അൽ മനാർ ഇൻറർനാഷനൽ സ്‌കൂളിൽ നടന്ന മത്സരത്തിൽ നിരവധി പേർ പ​െങ്കടുത്തു. അഫ്‌റ ബി, അനന്ദു എൻ, ഇബ്രാഹീം മുഹമ്മദ്(പ്രസംഗം), ഇബ്രാഹീം മുഹമ്മദ്, ഷാരിഖ് നിയാസ്, ഫാത്തിമത്തു സ്വാലിഹ (പവർ പോയിൻറ്​ പ്രസ​േൻറഷൻ) വിജയികളായി. 

ചിത്ര രചന, കളറിംഗ്  ഇനങ്ങളിൽ സുപ്രീം ശ്രേസ്ത, ആൻഡ്രിന ലാൽ, റിദ, നജ സാക്കിർ, ഹരി ജാക്കബ്  മാത്യു, ബസില അബ്​ദുൽ ലത്തീഫ്, അലോന സൂസൻ പോൾ, അഹ് യാൻ, മറിയ തെരേസ  സെബാസ്​റ്റ്യൻ  എന്നിവർ വിജയികളായി.   ഡോ. ശഫീഖ് ശഫീഖ് ഹുസൈൻ , കാപ്പിൽ ഷാജി മോൻ, അഷ്‌ക്കർ വണ്ടൂർ, രാഹുൽ ജെ രാജൻ,നൗഷാദ് വി മൂസ, അനീസുദ്ദീൻ ചെറുകുളമ്പ, സിദ്ദീഖുൽ അക്ബർ, നിഷ, നിമ കിരൺ, മീനാൽ, രാധ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ഡോ.യൂസുഫ് റിഷാൽ കുട്ടികളുടെ മത്സരപരിപാടി ഉദ്‌ഘാടനം ചെയ്തു.  മുസ്തഫ നൂറുൽ ഹസൻ, സലാഹുദ്ദീൻ കരിങ്ങനാട്, വി.കെ അബ്​ദുൽ റഷീദ്, സോഫിയ മുഹമ്മദ്, റംസീന ബാബു, ഷക്കീല മുനീർ, ശബീബ സലാഹു, കദീജ മുസ്തഫ തുടങ്ങിയവർ നേതൃത്വം നൽകി. 

Loading...
COMMENTS