Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ ആണവോർജ നിർമാണ...

സൗദിയിൽ ആണവോർജ നിർമാണ പദ്ധതി തുടങ്ങി

text_fields
bookmark_border
സൗദിയിൽ ആണവോർജ നിർമാണ പദ്ധതി തുടങ്ങി
cancel

ജിദ്ദ: ആണവോര്‍ജ നിര്‍മാണമടക്കം ഏഴ് വന്‍കിട പദ്ധതികള്‍ക്ക് സൗദി അറേബ്യയിൽ തുടക്കം കുറിച്ചു. കിരീടാവകാശി മുഹമ്മദ്​ ബിൻ സൽമാൻ പദ്ധതി ഉദ്​ഘാടനം ചെയ്​തു​. ആണവ ഊര്‍ജം, ഉപ്പു ജല ശുദ്ധീകരണം, മരുന്ന് നിര്‍മാണം, വിമാന നിര്‍മാണം എന്നീ മേഖലയിലാണ് ഏഴ് വന്‍കിട പദ്ധതികള്‍. കിങ് അബ്​ദുൽ അസീസ് ശാസ്ത്ര സാങ്കേതിക പട്ടണത്തിലായിരുന്നു പരിപാടി. രണ്ട് ആണവ റിയാക്ടറുകളാണ് സൗദി അറേബ്യ സ്ഥാപിക്കുക.

വിദേശ സഹായത്തോടെ സൗദി ശാസ്ത്രജ്ഞരും പദ്ധതിയില്‍ പങ്കാളിയാകും. യുറേനിയം സമ്പുഷ്​ടീകരണം അന്താരാഷ്​ട്ര മാനദണ്ഡങ്ങള്‍ അനുസരിച്ചാകുമെന്ന് സൗദി നേരത്തെ പ്രഖ്യാപിച്ചതാണ്. വിമാന നിര്‍മാണ കേന്ദ്രം വികസിപ്പിക്കുന്ന പദ്ധതിക്കും സോളാര്‍ സഹായത്തോടെ ഉപ്പു വെള്ളത്തില്‍ നിന്നും ശുദ്ധ ജലം സംസ്കരിക്കുന്ന പദ്ധതിക്കും സൗദി സാറ്റ് എന്ന പേരില്‍ നിര്‍മിക്കുന്ന സാറ്റലൈറ്റുകളുടെ നിര്‍മാണ പ്രവര്‍ത്തിക്കുമാണ്​ തുടക്കമായത്​. 8000 കോ​ടി ഡോ​ള​റാ​ണ്​ ചെ​ല​വ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story