Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൂപർമാർക്കറ്റുകൾ...

സൂപർമാർക്കറ്റുകൾ കുത്തിത്തുറന്ന്​ കവർച്ച: റിയാദിൽ മൂന്നംഗ സംഘം പിടിയിൽ

text_fields
bookmark_border
സൂപർമാർക്കറ്റുകൾ കുത്തിത്തുറന്ന്​ കവർച്ച: റിയാദിൽ മൂന്നംഗ സംഘം പിടിയിൽ
cancel

റിയാദ്​: രാത്രികളിൽ സൂപർമാർക്കറ്റുകൾ കുത്തിതുറന്ന്​ കവർച്ച നടത്തിവന്ന സംഘത്തെ റിയാദ്​ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. തെക്ക്​ പടിഞ്ഞാറ്​ ഭാഗത്തെ ബദീഅയിൽ ​വ്യാപകമായി പെട്രോൾ പമ്പുകളിലുള്ള കടകളിൽ കവർച്ച നടത്തിയവരെന്ന്​​ കരുതുന്ന മൂന്നുപേരാണ്​ തുവൈഖ്​ പൊലീസി​​െൻറ പിടിയിലായത്​. ഒന്നര മാസം മുമ്പ്​ കൊല്ലം പോരുവഴി സ്വദേശി സാലിഹ്​ മൗലവിയുടെ മേൽനോട്ടത്തിൽ നടക്കുന്ന അൽഖലീജ്​ സൂപർമാർക്കറ്റ്​ കൊള്ളയടിച്ച സംഭവത്തിലെ പ്രതികളെന്ന്​ കരുതുന്ന ഇവരെ സംഭവസ്ഥലത്ത്​ കൊണ്ടുവന്ന്​ തെളിവെടുത്തു.

റിയാദ്​ - മക്ക ഹൈവേയിൽ ബദീഅ എക്​സിറ്റ്​ 27നും 28നുമിടയിലുള്ള പെട്രോൾ പമ്പിലാണ്​ ഇൗ സൂപർമാർക്കറ്റ്​. സെപ്​റ്റംബർ 15ന്​ പുലർച്ചെ 2.45ഒാടെയാണ്​ കവർച്ച അരങ്ങേറിയത്​. രാവിലെ ആറിന്​ കട തുറക്കാനെത്തിയപ്പോഴാണ്​ മോഷണത്തെ കുറിച്ചറിഞ്ഞത്​. സി.സി ടീവി പരിശോധിച്ചപ്പോൾ കൊള്ളയടിക്കുന്ന ദൃശ്യങ്ങൾ കിട്ടി. ചുവരിൽ വിൻഡോ ഏ.സിക്ക്​ വേണ്ടി ഒഴിച്ചിട്ട ഭാഗത്തെ ഇരുമ്പ്​​ ഗ്രില്ല്​ തകർത്ത്​ മൂന്നുപേർ അകത്തുകയറുന്നതും സാധനങ്ങൾ കവർന്ന്​ കൊണ്ടുപോകുന്നതുമാണ്​ ദൃശ്യങ്ങളിലുണ്ടായിരുന്നത്​. ചെറുപ്പക്കാരാണ്​ മൂന്നുപേരുമെന്ന്​ വ്യക്​തമായിരുന്നു​.

മൊത്തം 35,000 റിയാലി​​െൻറ നഷ്​ടമാണുണ്ടായത്​. 25,000 റിയാലി​​െൻറ സിഗരറ്റ്​, ​5,000 റിയാലി​​െൻറ മൊബൈൽ ഫോൺ റീച്ചാർജ്​ കൂപണുകൾ, പണമായി 5,000 റിയാൽ എന്നിവയാണ്​ കവർന്നത്​. കടയിൽ സ്​പ്ലിറ്റ്​ ഏ.സി വെച്ചതിനാൽ വിൻഡോ ഏ.സിയുടെ മുന്ന്​ ഭാഗങ്ങൾ ഒഴിഞ്ഞുകിടക്കുകയാണ്​. ലോഹ ഗ്രില്ല്​ കൊണ്ട്​ ​ഇൗ ഭാഗങ്ങൾ അടച്ചിരുന്നു. അത്രയെളുപ്പം ഇളക്കിമാറ്റാൻ കഴിയാത്തവിധം ഉറപ്പിച്ച ഗ്രില്ല്​ നിഷ്​പ്രയാസമായി അടർത്തിമാറ്റി അകത്തുകയറുന്നതാണ്​​ ദൃശ്യങ്ങളിലുള്ളത്​. പുറത്തെ ഭിത്തിയിൽ സമീപ​െത്ത പള്ളിയിൽ നിന്ന്​ വലിയ മുസല്ല ചുരുള്​ കൊണ്ടുവന്ന്​ വച്ച്​ അതിൽ ചവിട്ടി കയറിയാണ്​ ഗ്രില്ല്​ തകർത്ത്​ അകത്ത്​ കടന്നതെന്നും വ്യക്​തമായി.

വീഡിയോ ദൃശ്യം സഹിതം അന്ന്​ തന്നെ തുവൈഖ്​ പൊലീസ്​ സ്​റ്റേഷനിൽ പരാതി നൽകി. പൊലീസും വിരലടയാള വിദഗ്​ധരും ഉടനെത്തി അന്വേഷണം തുടങ്ങി. ഒന്നരമാസത്തിന്​ ശേഷം ബുധനാഴ്​ച രാത്രിയിൽ പൊലീസ്​ മൂന്ന്​ പ്രതികളുമായി കടയിലെത്തുകയായിരുന്നെന്ന്​ സാലിഹ്​ മൗലവി ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു. സമാനമായ നിരവധി സംഭവങ്ങൾ ഇവർ നടത്തിയതായി തെളിഞ്ഞെന്ന്​ അറിയുന്നു. രണ്ടുമാസത്തിനിടെ ബദീഅ മേഖലയിലെ ഏതാണ്ടെല്ലാ പെട്രോൾ പമ്പുകളിലേയും സൂപർമാർക്കറ്റുകളിലും ഇതേ രീതിയിൽ തന്നെ കവർച്ചകൾ നടന്നിരുന്നു. നടപ്പാക്കിയ രീതിയുടെ സാദൃശ്യം ഒരേ സംഘമാണ്​ ഇതിന്​ പിന്നിലെന്ന്​ വ്യക്​തമാക്കുന്നതായിരുന്നു​. 27 വർഷമായി റിയാദിലുള്ള സാലിഹ്​ മൗലവി 17 വർഷമായി ഇൗ സൂപർമാർക്കറ്റിൽ ജോലി ചെയ്യുന്നു. മറ്റ്​ മൂന്ന്​ ജീവനക്കാരും കൂടിയുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story