Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമൂന്നുവർഷത്തിലേറെയായി...

മൂന്നുവർഷത്തിലേറെയായി ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കാതെ പിതാവും മകനും ദുരിതത്തിൽ

text_fields
bookmark_border
മൂന്നുവർഷത്തിലേറെയായി ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കാതെ പിതാവും മകനും ദുരിതത്തിൽ
cancel

ജുബൈൽ: മൂന്നുവർഷത്തിലേറെയായി ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കാതെ എൻജിനീയർമാരായ പിതാവും മകനും ദുരിതത്തിൽ. ജു ബൈലിലെ പ്രമുഖ വ്യവസായ സ്ഥാപനത്തി​​െൻറ മുതിർന്ന ജീവനക്കാരായിരുന്ന കോട്ടയം സ്വദേശി രാജൻ ബി. ജേക്കബ് മകൻ വിമൽ രാജൻ എന്നിവരാണ് താമസ സ്ഥലത്ത് ഏകാന്തവാസം അനുഭവിക്കുന്നത്. ഒമ്പതു വർഷമായി വിമലിനും മൂന്നു വർഷമായി ഹൃദ്​രോഗമുള്ള പിതാവിനും നാട്ടിൽ പോകാൻ കഴിഞ്ഞിട്ടില്ല. കമ്പനി അടച്ചുപൂട്ടുകയും സ്പോൺസർ എതിരാവുകയും ചെയ്തതോടെ ലേബർ ഓഫീസിലും, കോടതിയിലും കേസ് നൽകി കാത്തിരിക്കുകയാണിവർ. ജുബൈൽ ഇന്ത്യൻ സ്കൂളിൽ മൂന്നു വർഷം മാനേജ്‌​െമൻറ്​ കമ്മിറ്റി അംഗമായിരുന്നു വിമൽ. ജുബൈൽ മലയാളീ സമൂഹത്തി​​െൻറ മുഖ്യധാരയിൽ സജീവമായി നിന്നിരുന്ന ഇരുവരും കഴിഞ്ഞ ദിവസം സന്നദ്ധ പ്രവർത്തകരെ സമീപിച്ചപ്പോഴാണ് ഇവർ വർഷങ്ങളായി അനുഭവിക്കുന്ന ദുരിതങ്ങൾ പുറത്തറിയുന്നത്.

1995ൽ ജുബൈലിലെ ഒരു സ്വകാര്യ കമ്പനിയിൽ ടെക്നിക്കൽ മാനേജർ ആയി എത്തിയതാണ് രാജൻ ജേക്കബ്. വിമൽ കൂടി എത്തിയതോടെ കൂടുതൽ മേഖലയിലേക്ക് കമ്പനി ബിസിനസ് വിപുലീകരിച്ചു. ഏറ്റെടുത്ത കരാർ ജോലികൾ സമയബന്ധിതമായി തീർത്ത് പണം ലഭിച്ചുവെങ്കിലും മറ്റു പല കാരണങ്ങളാൽ കമ്പനി നഷ്​ടത്തിലാകാൻ തുടങ്ങി. കരാർ ജോലികളുടെ തിരക്കും മറ്റുകാര്യങ്ങളും ചൂണ്ടിക്കാട്ടി ഒമ്പതു വർഷമായി വിമലിനെ നാട്ടിൽ വിട്ടിട്ടില്ല.

ചികിത്സാവശ്യാർഥം മൂന്നുവർഷം മുമ്പ് രാജൻ നാട്ടിൽ പോയി വന്നതിൽ പിന്നെ അദ്ദേഹത്തിന് ശമ്പളം നൽകിയിരുന്നില്ല. വിമലിന് ലഭിച്ചിരുന്ന ശമ്പളമായിരുന്നു ഇവരുടെ ഏക ആശ്രയം. 16 മാസം മുമ്പ് അതും നിലച്ചു. പ്രതിസന്ധി രൂക്ഷമായപ്പോൾ ഇന്ത്യൻ സ്കൂളിൽ അധ്യാപികയായിരുന്ന വിമലി​​െൻറ ഭാര്യ ജോലി രാജിവെച്ച് കുട്ടികളെയും കൊണ്ട് നാട്ടിലേക്ക് പോയി. ഒപ്പം പോകാൻ അനുവാദം ചോദിച്ച വിമലി​​െൻറ പാസ്​പോർട്ട് റീ-എൻട്രി അടിക്കാനെന്നപേരിൽ വാങ്ങിയശേഷം തിരികെ നൽകിയില്ലെന്നും ഇവർ നൽകിയ പരാതിയിൽ പറയുന്നു. കമ്പനിയിലെ ഭൂരിപക്ഷം തൊഴിലാളികളും ശമ്പളം നിലച്ചപ്പോൾ വേറെ തൊഴിൽ തേടിപ്പോയി. ബാക്കിയുള്ളവർ ലേബർ ഓഫീസിൽ പരാതി നൽകി കാത്തിരിക്കുന്നു.

രാജനും വിമലിനും ശമ്പള ഇനത്തിൽ മാത്രം ഒരു മില്യൺ റിയാൽ ലഭിക്കാനുണ്ട്. ആനുകൂല്യങ്ങൾ വേറെയും. പലതവണ കോടതിയുടെ സാന്നിധ്യത്തിൽ ഒത്തുതീർപ്പ് ചർച്ച നടത്തിയെങ്കിലും സ്പോൺസർ സഹകരിക്കുന്നില്ലെന്ന് ഇരുവരും പറയുന്നു. റിയാദിലെ ഇന്ത്യൻ എംബസിയിലും കേന്ദ്രമന്ത്രി സുഷമ സ്വരാജിനും പരാതി അയച്ചു. നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിൽ ഇത്രനാളും കാത്തിരുന്നു. ഫലം കാണാത്തതിനെ തുടർന്നാണ് സാമൂഹ്യ പ്രവർത്തകനായ അബ്​ദുൽ കരീം കാസിമിയെ സന്ദർശിച്ച് വിവരങ്ങൾ ധരിപ്പിച്ചത്. കേസി​​െൻറ തുടർ നടപടികൾക്കായി അബ്​ദുൽകരീം കാസിമിക്ക് എംബസിയിൽ നിന്നും അനുമതി പത്രം കഴിഞ്ഞ ദിവസം ലഭിച്ചു. ഇരുവർക്കുമെതിരെ സ്പോൺസറും അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. സന്നദ്ധ പ്രവർത്തകരായ സലിം ആലപ്പുഴ, സൈഫുദീൻ പൊറ്റശ്ശേരി, സുബൈർ നടുത്തൊടി മണ്ണിൽ, എ.കെ അസീസ് എന്നിവരും കഴിഞ്ഞ ദിവസം രാജനെയും വിമലിനെയും സന്ദർശിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story