വിമാനം വൈകുന്നത് 45 മിനുട്ട് മുമ്പ് അറിയിക്കണം -സിവില്‍ എവിയേഷന്‍
text_fieldsറിയാദ്: വിമാനം വൈകുന്ന സാഹചര്യത്തില്‍ ചുരുങ്ങിയത് 45 മിനുട്ട് മുമ്പെങ്കിലും യാത്രക്കാരെ വിവരമറിയിക്കണമെന്ന് സൗദി സിവില്‍ എവിയേഷന്‍ അതോറിറ്റി നിർദേശിച്ചു. ഉപഭോക്തൃ അവകാശ സംരക്ഷണത്തിെൻറ ഭാഗമായാണ് നിര്‍ദേശമെന്ന് അതോറിറ്റി കൂട്ടിച്ചേര്‍ത്തു. വൈകുന്ന വിമാനം പുറപ്പെടുന്ന സമയം കൃത്യമായി യാത്രക്കാരെ അറിയിച്ചിരിക്കണം. സർവീസ് വൈകുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് ഭക്ഷണം, താമസം എന്നിവയും കമ്പനി ഒരുക്കണം. ആദ്യ മണിക്കൂറില്‍ ശീതളപാനീയം പോലുള്ളവയാണ് നല്‍കേണ്ടത്.
മൂന്ന് മണിക്കൂര്‍ വൈകുന്ന സാഹചര്യത്തില്‍ മുഖ്യഭക്ഷണം നല്‍കണം. ആറ് മണിക്കൂര്‍ വൈകുന്ന സാഹചര്യത്തില്‍ ഹോട്ടലിൽ താമസവും നല്‍കിയിരിക്കണം. അന്താരാഷ്ട്ര റൂട്ടിലുള്ള വിമാനം 14 ദിവസത്തിനകം റദ്ദ് ചെയ്യുകയാണെങ്കില്‍ ടിക്കറ്റ് സംഖ്യ പൂര്‍ണമായോ ഭാഗികമായോ തിരിച്ചുനല്‍കുന്നതോടൊപ്പം തത്തുല്യ സംഖ്യക്കുള്ള നഷ്ടപരിഹാരവും നല്‍കണം. ആഭ്യന്തര റൂട്ടിലുള്ള വിമാനങ്ങള്‍ ഏഴ് ദിവസത്തിനകം റദ്ദ് ചെയ്താലും ഇതേ രീതിയില്‍ നഷ്ടപരിഹാരം നല്‍കാന്‍ വിമാന കമ്പനി ബാധ്യസ്ഥമാണെന്ന് സിവില്‍ എവിയേഷന്‍ അതോറിറ്റി വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
