അജ്ഞാതെൻറ വെടിയേറ്റ കൈ; ജീവിതം വഴിമുട്ടി സാലിഹ്
text_fieldsദമ്മാം: ഖത്തീഫിലൂടെ കാറിൽ സഞ്ചരിക്കുന്നതിനിടെ മലയാളി യുവാവിെൻറ കൈയിൽ തുളഞ്ഞുകയറിയത് നാല് വെടിയുണ്ടകൾ. അജഞാതെൻറ വെടിയേറ്റ യുവാവ് െെകയുടെ സ്വാധീനം നഷ്ടപെട്ട് തൊഴിൽ ചെയ്യാനാവാതെ നീതി തേടി അലയുകയാണിപ്പോൾ. ജുബൈലിൽ ഇൻസ്ട്ര്മെൻറ് ടെക്നീഷ്യനായി ജോലി ചെയ്തിരുന്ന പാലക്കാട്, ആലത്തൂർ, പാടത്തുവീട്ടിൽ സാലിഹാണ് (32) അസാധാരണ ദുരിതത്തിൽ അലയുന്നത്. മാസങ്ങൾക്ക് മുമ്പ് ഒരു വൈകുന്നേരം സുഹൃത്തുമൊത്ത് കാറിൽ സഞ്ചരിക്കുേമ്പാഴാണ് സാലിഹിെൻറ കൈയിൽ വെടിയുണ്ടകൾ തുളഞ്ഞു കയറിയത്. കാറിെൻറ സൈഡ് സീറ്റിൽ ഇരുന്ന ഇദ്ദേഹത്തിെൻറ കൈമുട്ടിനു മുകളിലായാണ് വെടിയേറ്റത്.
എവിടെ നിന്നാണന്നോ, ആരാണ് വെടിച്ചതെന്നോ മനസ്സിലാക്കാൻ കഴിഞ്ഞില്ല. ഖത്തീഫ് മേഖലയിൽ സുരക്ഷാ ഉദ്യോഗസ്ഥരും, പ്രാദേശിക തീവ്രവാദികളുമായി പോരാട്ടം നടക്കുന്ന സമയമായിരുന്നു അതെന്നുമാത്രമാണ് സാലിഹിന് അറിയാവുന്ന വിവരം. ചോരയിൽ മുങ്ങിയ സാലിഹിനെ അടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പ്രാഥമിക ചികിൽസ നൽകി അവർ പൊലീസിൽ വിവരമറിച്ച് സാലിഹിനെ ഖത്തീഫ് സെൻട്രൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.ഇതുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണങ്ങൾക്ക് ശേഷം നാലു ദിവസം കഴിഞ്ഞാണ് സാലിഹിെൻറ കൈയിൽ നിന്ന് നാല് വെടിയുണ്ടകൾ ശസ്ത്രക്രിയ ചെയ്ത് നീക്കിയത്. പിന്നീട് ആശുപത്രി വിട്ട സാലിഹിെൻറ ഇൗ കൈ ശേഷി നഷ്ടപെടുന്ന അവസ്ഥയിലായി. ഇതോടെ ജോലി തുടരാൻ കഴിയാതായി. സ്പോൺസർ ഇഖാമ പുതിക്കി നൽകുന്നത് നിർത്തിവെച്ചു. നീതി കിട്ടണമെന്ന ആവശ്യവുമായി ഗവർണർ ഹൗസിലും, മാനുഷ്യാവകാശ സമിതിയിലും പരാതി നൽകി കാത്തിരിക്കയാണ് യുവാവ്. ഇതിനിടയിൽ നാട്ടിൽ പോയി ചികിൽസിച്ചെങ്കിലും ഫലം ഉണ്ടായില്ല. നിത്യവും ഫിസിയോ തറാപ്പി ചെയ്തെങ്കിൽ മാത്രമേ കരങ്ങളുടെ ശേഷി തിരിച്ചുകിട്ടൂ എന്നാണ് ഡോക്ടർമാർ അറിയിച്ചത്.
എന്നാൽ ജോലി നഷട്പെട്ട് നിത്യവൃത്തിക്ക് തന്നെ മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്ന സാലിഹ് ഇതിന് സാധിക്കാതെ ബുദ്ധിമുട്ടുകയാണ്. ദിവസങ്ങൾക്ക് മുമ്പാണ് സാലിഹിന് കുഞ്ഞു പിറന്നത്. ഉമ്മയും , ഉപ്പയും, ഭാര്യയുമുള്ള കുടുംബത്തിെൻറ ഏക അത്താണി കൂടിയാണിയാൾ. ആദ്യം ഗവർണർ ഹൗസിൽ നൽകിയ പരാതിയിൽ റിപ്പോർട്ടുകളുടെ അഭാവം കാരണം അവസാനിപ്പിച്ചതിനെ തുടർന്ന് ദമ്മാമിൽ കെ.എം.സി.സി നേതൃത്വത്തിൽ നടക്കുന്ന നന്മ അദാലത്തിെൻറ സഹായത്തോടെ വീണ്ടും കേസ് നൽകിയിരിക്കുകയാണ്. സാമൂഹ്യ പ്രവർത്തകനായ ഷാജി മതിലകവും, ഹമീദ് വടകരയും, മഹ്മൂദ് പൂക്കാടും സാലിഹിനെ സഹായിക്കാൻ രംഗത്തുണ്ട്. സഫ ആശുപത്രിയിൽ സൗജന്യ ഫിസിയോ തറാപി ചെയ്യുന്നതിനുള്ള സഹായം ഒരുക്കിയിട്ടുണ്ട്. എങ്കിലും തനിക്ക് അറിയാവുന്ന തൊഴിൽ തുടരാൻ കഴിയുന്നില്ലല്ലോ എന്നതാണ് സാലിഹിെൻറ സങ്കടം. വൈകിയാലും തനിക്ക് നീതി ലഭിക്കുമെന്നു തന്നെ ഇയാൾ വിശ്വസിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
