പ്രളയത്തെ നേരിട്ടത് സ്നേഹപ്രളയം കൊണ്ട് ^പ്രഫ. എ.പി അബ്്ദുൽ വഹാബ്
text_fieldsജിദ്ദ: നൂറ്റാണ്ടിനിടെ കേരളം കണ്ട ഭയാനക പ്രളയത്തെ ജാതി, മത വ്യത്യാസങ്ങൾക്കതീതമായി കേരളീയ ജനത സ്നേഹത്തോടെയും ഒരുമയോടെയും നേരിട്ടതായി ഐ.എൻ.എൽ സംസ്ഥാന പ്രസിഡൻറും സംസ്ഥാന ന്യുനപക്ഷ വികസന ധനകാര്യ കോർപറേഷൻ ചെയർമാനുമായ പ്രഫ. എ. പി അബ്്ദുൽ വഹാബ് പറഞ്ഞു. ഐ.എം.സി.സി ജിദ്ദ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയാനന്തന്തര കേരളത്തിെൻറ പുനർനിർമിതിയിൽ പങ്കാളികളാവാൻ എന്തുകൊണ്ടും കഴിവുറ്റവരാണ് പ്രവാസികൾ.
പദ്ധതികൾ സമർപ്പിച്ചും നിർദേശങ്ങളും രൂപരേഖകളും തയാറാക്കിയും സാമ്പത്തിക സഹായങ്ങൾ നൽകിയും കേരളപുനർനിർമിതിയിൽ സർക്കാരിനെ സഹായിക്കാൻ പ്രവാസി സമൂഹം മുന്നോട്ട് വരണമെന്നും അദ്ദേഹം അഭ്യർഥിച്ചു. ഐ.എം.സി.സി സൗദി നാഷണൽ കമ്മിറ്റി പ്രസിഡൻറ് കെ. പി അബൂബക്കർ അധ്യക്ഷത വഹിച്ചു. ജി.സി.സി ഐ.എം.സി.സി കമ്മിറ്റി ട്രഷറർ സയ്ദ് ശാഹുൽ ഹമീദ് മംഗലാപുരം ഉദ്ഘാടനം ചെയ്തു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു വി.കെ റഊഫ് , മജീദ് നഹ, സത്താർ, ഹസൻ ചെറൂപ്പ, ഇസ്മായിൽ കല്ലായി, അബ്ബാസ് ചെമ്പൻ, ബീരാൻ കുട്ടി, സലാഹ് കാരാടൻ, സി.കെ നജീബ്, ഇബ്രാഹിം ചെറുവാടി, മുജീബ് എ.ആർ നഗർ, ഫദൽ റഹ്മാൻ , ആഷിഖ് , റഫീഖ് സുല്ലമി, വിജാസ് ഫൈസി, അബ്്ദുറഹ്മാൻ കാവുങ്ങൽ, അക്ബർ പൊന്നാനി എന്നിവർ സംസാരിച്ചു. സഹൽ കാളമ്പ്രാട്ടിൽ ഖിറാഅത്ത് നടത്തി. എ.എം അബ്്ദുല്ലക്കുട്ടി സ്വാഗതവും അബ്്ദുറഹ്മാൻ കാളംമ്പ്രാട്ടിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
