Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ മഴ തുടരുന്നു; ...

സൗദിയിൽ മഴ തുടരുന്നു; മരിച്ചവരുടെ എണ്ണം 14 ആയി

text_fields
bookmark_border
സൗദിയിൽ മഴ തുടരുന്നു;  മരിച്ചവരുടെ എണ്ണം 14 ആയി
cancel

ജിദ്ദ: സൗദിയുടെ വിവിധ പ്രവിശ്യകളില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം പതിനാലായി. രാജ്യത്തി​​​െൻറ വിവിധ ഭാഗങ്ങളില്‍ അതിശക്​തമായ മലവെള്ളപ്പാച്ചിലില്‍ ഒറ്റപ്പെട്ട മൂന്നൂറോളം പേരെ രക്ഷപ്പെടുത്തിയതായി സിവിൽ ഡിഫൻസ്​ അറിയിച്ചു. ബിഷ^ റിയാദ്​ റോഡിലെ റാണിയ താഴ്​വരയിൽ ഉണ്ടായ അസാധാരണ മലവെള്ളപ്പാച്ചിലിൽ ഒട്ടകക്കൂട്ടങ്ങൾ വരെ വെള്ളത്തിനടിയിലായി. വാഹനങ്ങൾ ഒഴുകിപ്പോയി. രണ്ട് ദിവസം കൂടി ഒറ്റപ്പെട്ട മഴക്ക് ശേഷം കാലാവസ്ഥ തണുപ്പിന്​ വഴിമാറുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. ഒരാഴ്ചക്കിടെ രാജ്യത്തി​​​െൻറ വ്യത്യസ്ത ഭാഗങ്ങളില്‍‌ അതിശക്തമായ മഴയാണ് ലഭിച്ചത്. മലയോര മേഖലയില്‍ മഴ തിമിര്‍ത്ത് പെയ്യുകയാണ്​. അസീറിൽ ചൊവ്വാഴ്​ചയും ഇടി​െവട്ടിപ്പെയ്​തു​. യാമ്പുവിൽ മഴ കനത്തതിനെ തുടർന്ന്​ സ്​കൂളിന്​ അവധി നൽകി. മലവെളളപ്പാച്ചിലില്‍ മക്ക, ത്വാഇഫ്​ മേഖലയില്‍ ജനങ്ങള്‍ ഒറ്റപ്പെട്ടു.

സിവില്‍ ഡിഫന്‍സ് ഡയറക്ടറേറ്റ്​ പുറത്തു വിട്ട കണക്ക്​ പ്രകാരം മക്കയില്‍ നാലു പേര്‍ മരിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സംഭവങ്ങളിൽ 115 പേരെ രക്ഷപ്പെടുത്തി. അല്‍ബാഹയില്‍ മൂന്ന് പേര്‍ മരിച്ചു. കിഴക്കന്‍ പ്രവിശ്യയില്‍ രണ്ട് പേരാണ് മരിച്ചത്. റിയാദ്, തബൂക്ക്, അസീര്‍, ഹാഇല്‍ എന്നിവിടങ്ങളിലും മരണങ്ങളുണ്ടായി. മലവെള്ളപ്പാച്ചിലില്‍ റിയാദിലെ താഴ്‌വരകളില്‍ നിന്ന്​ 37 പേര രക്ഷപ്പെടുത്തി. ശര്‍ഖിയയ്യില്‍ 64 പേരെയും തബൂക്കില്‍ 25 പേ​െരയും അല്‍ബാഹയില്‍ 25 പേരെയും രക്ഷപ്പെടുത്തി. ഭൂരിഭാഗം പേരും മലവെള്ളപ്പാച്ചില്‍ വാഹനങ്ങളിൽ കുടുങ്ങിയാണ്​ അത്യാഹിതങ്ങളിൽ പെട്ടത്​. വ്യാഴാഴ്​ച രാത്രി വരെ ഒറ്റപ്പെട്ട മേഖലകളില്‍ മഴ ശക്തമാകുമെന്നാണ്​ പ്രവചനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story