ബാധ്യതകളിൽ നിന്ന് രക്ഷപ്പെടാൻ വഴിയില്ലാതെ രണ്ട് മലയാളികൾ
text_fieldsദമ്മാം: നാട്ടിൽ നിന്ന് ഹൗസ് െെഡ്രവർ ജോലിക്കെത്തിയ മലയാളിയുടെ സ്പോൺസർ സ്ഥലത്ത് ഇല്ലാത്തതിനാൽ താൽക്കാലം താമസിക്കാൻ സ്വന്തം മുറിയിൽ ഇടം നൽകിയ യുവാവിന് ബാധ്യതകളുടെ അഴിയാകുരുക്ക് . ദമ്മാമിൽ ഹൗസ് െെഡ്രവർ ജോലിെചയ്യുന്ന കായംകുളം സ്വദേശി സൽമാനാണ് പരസഹായം വിനയായി ഭവിച്ചത്. കൊല്ലം കടയ്ക്കൽ ഇടത്തറ കെ.കെ വീട്ടിൽ സുരേഷാണ് ഏഴ് മാസം മുമ്പ് ഹൗസ് ഡ്രൈവർ വിസയിൽ ദമ്മാമിലെത്തിയത്. സൽമാെൻറ സുഹൃത്തിെൻറ സ്പോൺസർക്ക് വേണ്ടിയായിയിരുന്നു ഇയാൾ വന്നത്. ഒരു വ്യാഴാഴ്ച വൈകുന്നേരം സുരേഷ് ദമ്മാമിലെത്തുേമ്പാഴേക്കും സ്പോൺസറും കുടുംബവും ദുബൈയിലേക്ക് പോയിരുന്നു.
സുഹൃത്തിനോടൊപ്പം സുരേഷിനെ വിമാനത്താവളത്തിൽ സ്വീകരിക്കാൻ പോയ സൽമാൻ അവർ മടങ്ങിവരുന്നതുവരെ തെൻറ മുറിയിൽ കഴിയാനായി സുരേഷിനെ കൂട്ടിക്കൊണ്ടുപോയി. രണ്ട് ദിവസം അവിടെ കഴിഞ്ഞ സുരേഷ് ശനിയാഴച രാവിലെ സൽമാൻ ഉറങ്ങുേമ്പാൾ ഇയാളുടെ കാറുമെടുത്ത് ടെലിഫോൺ കാർഡ് വാങ്ങാനായി അൽപം അകലെ ബക്കാലയിലേക്ക് പോയി. തിരികെ വരുേമ്പാൾ ദിശതെറ്റി റൂമിലെത്താനാവാതെ ഏറെ നേരം പലയിടത്തായി കറങ്ങി. ഭയന്നുപോയ സുരേഷ് റോഡരികിൽ ചില മലയാളികൾ നിൽക്കുന്നതു കണ്ട് അവരോട് വഴി ചോദിക്കാനായി വാഹനം ഒരു വശത്തേക്ക് ഒതുക്കുന്നതിനിടെ നിയന്ത്രണം വിട്ട് സ്ഥലത്ത് നിർത്തിയിട്ടിരുന്ന രണ്ട് വണ്ടികളിലേക്ക് ഇടിച്ചു കയറി. സുരേഷിന് സൗദി ലൈസൻസ് ഉണ്ടായിരുന്നെങ്കിലും അതിെൻറ കാലാവധി കഴിഞ്ഞിരുന്നു.
18 ദിവസത്തോളം ജയിലിൽ കഴിഞ്ഞ ഇയാളെ ചില സാമൂഹ്യ പ്രവർത്തകരുടെ ഇടപെടലാണ് പുറത്തെത്തിച്ചത്. എന്നാൽ ഇതേ സമയത്ത് സൽമാന് മുഴുവൻ കുറ്റവും ഏറ്റെടുക്കേണ്ട ഗതികേടാണ് ഉണ്ടായത്. അനുവാദമില്ലാതെ മെറ്റാരാൾക്ക് വാഹനം നൽകിയതിന് സ്പോൺസറുടെ ശകാരം കൂടാതെ വാഹനത്തിെൻറ കേടുപാടുകൾ തീർക്കാൻ ചെലവായ 17,000 റിയാൽ ഇയാളുടെ ശമ്പളത്തിൽ നിന്ന് സ്പോൺസർ ഇൗടാക്കുകയാണ്. സുരേഷ് ഇടിച്ച മറ്റ് രണ്ട് കാറുകൾക്കുമായി 32,000 റിയാൽ വേറെയും കൊടുക്കണം. ഇതിെൻറ ഉടമകൾ സ്പോൺസറെ നിരന്തരം ശല്യം ചെയ്യുകയാണന്നും, അതിെൻറ ഫലം താൻ അനുഭവിക്കേണ്ടി വരികയാണന്നും സൽമാൻ പറഞ്ഞു. ഭാര്യയും, ഭാര്യാമാതാവും, രണ്ട് കുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബത്തെ പോറ്റുവാൻ പെടാപാട് പെടുന്നതിനിടയിലാണ് സൽമാൻ ഇത്തരത്തിൽ കെണിയിൽ പെടുന്നത്. നാട്ടിലെ ബാധ്യതകളിൽ നട്ടം തിരിയുന്ന തനിക്ക് ഇത് താങ്ങാവുന്നതിനപ്പുറമാണന്ന് ഇയാൾപറയുന്നു.
ഏഴ് വർഷമായി ഒരു സ്പോൺസറുടെ കീഴിൽ ജോലി ചെയ്തിട്ടും ഒരു അപകടവും വരുത്താത്ത സൽമാനെ പക്ഷെ വാഹനത്തിെൻറ ബാധ്യത തീർക്കാതെ നാട്ടിലയക്കില്ലെന്നാണ് സ്പോൺസർ അറിയിച്ചിരിക്കുന്നത്. ഇതുവരെ ഏഴ് മാസം കൊണ്ട് 4000 റിയാൽ മാത്രമാണ് ബാധ്യത തീർക്കാൻ ആയത്. അപകടം വരുത്തിയതോടെ സുരേഷിനെ സ്പോൺസറും കൈയൊഴിഞ്ഞു. പിന്നീട് സാമൂഹ്യ പ്രവർത്തകനായ സക്കീർ കഠിനംകുളം മറ്റൊരു സ്പോൺസറെ കണ്ടെത്തി ഇയാൾക്ക് ജോലി ലഭ്യമാക്കി. എന്നാൽ ഇയാൾ വരുത്തിവെച്ച ബാധ്യത എങ്ങനെ പരിഹരിക്കാനാകുമെന്നറിയാതെ ഉഴലുകയാണ് ഇവർ. തങ്ങളുടെ അവസ്ഥയറിഞ്ഞ് സുമനുസ്സകൾ സഹായിക്കാൻ എത്തുമെന്ന പ്രതീക്ഷയിലാണ് ഇരുവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
