മക്ക ഹറം ശുചീകരണത്തിന് ആദ്യമായി സ്വദേശികൾ
text_fieldsജിദ്ദ: മക്ക ഹറമിൽ ശുചീകരണ ജോലികൾക്ക് 85 സ്വദേശികൾ. ഹറം കാര്യാലയത്തിന് കീഴിലെ ശുചീകരണ, കാർപറ്റ് വകുപ്പിന് കീഴിലാണ് സ്വദേശികൾ ജോലി ചെയ്യുന്നത്. ആദ്യമായാണ് ക്ലീനിങ് രംഗത്ത് സ്വദേശികളെ നിയമിക്കുന്നത്. വണ്ടി പ്രവർത്തിപ്പിക്കുന്നതിനും റിപ്പയറിങിനും വേണ്ട പരിശീലനവും തൊഴിൽ രംഗത്ത് ശ്രദ്ധിക്കേണ്ട പെരുമാറ്റ രീതികൾ സംബന്ധിച്ച് ബോധവത്കരണ ക്ലാസുകളും ഇവർക്ക് നൽകിയിട്ടുണ്ട്. നേരത്തെ ശുചീകരണത്തിന് ഉപയോഗിച്ചിരുന്ന പഴയ മെഷീനുകളെല്ലാം മാറ്റി പുതിയത് ഒരുക്കിയതായി വകുപ്പ് മേധാവി നാഇഫ് ജഹ്ദലി പറഞ്ഞു.
വിദഗ്ധരായ സ്വദേശികളുടെ സംഘമാണ് ഇവ പ്രവർത്തിപ്പിക്കുക. ക്ലീനിങ് രംഗത്തെ പഴയ രീതി മാറ്റി പുതിയ സംവിധാനങ്ങളൊരുക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോകമുസ്ലിംകളുടെ ഖിബ്ലയും പുണ്യഗേഹവുമായ വിശുദ്ധ ഹറമിൽ സേവനനിരതരാകാൻ തെരഞ്ഞെടുത്തതിൽ ഏറെ സന്തോഷമുണ്ടാക്കുന്നുവെന്ന് സ്വദേശികളായ യുവാക്കൾ പറഞ്ഞു. ക്ലീനിംഗ് രംഗത്ത് നിയോഗിക്കുന്ന സ്വദേശികളുടെ ആദ്യസംഘമാണ് ഞങ്ങൾ. അതിൽ വളരെ അഭിമാനമാനമുണ്ട്. വേണ്ട പരിശീലനങ്ങൾ ലഭിച്ചിട്ടുണ്ടെന്നും യുവാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
