തുവൈഖും ലോകത്തിെൻറ മുനമ്പും കാണാനുള്ള കാലമായി
text_fieldsറിയാദ്: കഴിഞ്ഞ ദിവസം നടന്ന റിയാദ് നിക്ഷേപക സംഗമത്തിൽ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സൗദി ജനതയെ തുവൈഖ് മലനിരയോളം കരുത്തുള്ളവരെന്നാണ് വിശേഷിപ്പിച്ചത്. സൗദിയില്‍ ഏറ്റവും ഉയരമുള്ളതടക്കം പര്‍വതങ്ങള്‍ വേറെയുണ്ടായിട്ടും തുവൈഖ് തന്നെ തെരഞ്ഞെടുക്കാന്‍ കാരണം അതിെൻറ സവിശേഷതകളാണ്. മധ്യപ്രവിശ്യയിൽ 700 കിലോമീറ്റർ നീളത്തിൽ നീണ്ടുനിവർന്നുകിടക്കുന്ന ഇൗ പർവതനിരക്ക് സഹസ്രാബ്ദങ്ങളെ അതിജീവിച്ച ചരിത്രമാണുള്ളത്. അറേബ്യന്‍ ഉപഭൂഖണ്ഡത്തിെൻറ കുറുകെ ചരിത്രത്തിെൻറ പ്രാചീന ഘട്ടങ്ങളിലേക്ക് നീളുന്ന വാണിജ്യപാത കടന്നുപോയത് ഇൗ ശക്തിദുർഗത്തിെൻറ പഴുതുകളിലൂടെയും പച്ചപ്പ് നിറഞ്ഞ താഴ്വരകളിലൂടെയുമാണ്. അത്രയും പ്രാധാന്യമേറിയ തുവൈഖിെൻറ കരുത്താണ് സൗദി ജനതക്കും അവരുടെ ഇച്ഛാശക്തിക്കുമെന്ന് അമീർ മുഹമ്മദ് ബിൻ സൽമാൻ പറയുേമ്പാൾ ലോകത്തിന് നൽകുന്നതും വലിയൊരു സന്ദേശമാണ്.
എഡ്ജ് ഒാഫ് ദ വേൾഡ്
റിയാദ് - മക്ക പുതിയ ഹൈവേയിൽ സഞ്ചരിക്കുന്നവർക്ക് തുവൈഖ് മലനിരകളെ കാണാതെ പോകാനാവില്ല. അതിനിടയിലുള്ളൊരു ചുരമിറങ്ങിയാണ് റോഡ് പോകുന്നതും. തുവൈഖിൽ സഞ്ചാരികളെ ആകർഷിക്കുക എഡ്ജ് ഓഫ് ദ വേള്‍ഡ് എന്നറിയപ്പെടുന്ന പ്രൃകതി വിസ്മയമാണ്. സാഹസികവും വിനോദവും കൂടിച്ചേരുന്ന സഞ്ചാര അനുഭവമായിരിക്കുമത്. സൗദി കാണാനാഗ്രഹിക്കുന്ന ഏതൊരു സഞ്ചാരിക്കും ഒഴിവാക്കാനാകില്ല ‘ലോകത്തിെൻറ മുനമ്പി’ലേക്കുള്ള ആ യാത്ര. ട്രക്കിങ്ങിന് ഏറ്റവും അനുയോജ്യമാണ് സാഹസിക യാത്രികർക്ക് ഇൗ ഗിരിമകുടങ്ങൾ. റിയാദ് നഗരത്തില്‍ നിന്ന് 150ലേറെ കിലോമീറ്റര്‍ ദൂരമുണ്ട് ലോകത്തിെൻറ മുനമ്പിലേക്ക്. 135 കിലോമീറ്ററുകളോളം ടാര്‍ റോഡിലൂടെയും പിന്നെയൊരു 35 കിലോമീറ്റര്‍ മരുഭൂമിയിലുടെയും സഞ്ചരിക്കണം. വഴി ദുർഘടമായതിനാൽ 4x4 സ്പോർട്സ് യൂട്ടിലിറ്റി വാഹനം ആവശ്യമാണ്.
റിയാദ് ഡിപ്ലോമാറ്റിക് ക്വർട്ടറിൽ നിന്ന് വടക്ക് ദിക്കിൽ സാൽബൂക്കിലേക്ക് കിങ് ഖാലിദ് റോഡിലൂടെയാണ് യാത്ര നടത്തേണ്ടത്. 30ാം കിലോമീറ്ററിൽ ജുബൈല എന്ന ഗ്രാമത്തിലേക്കുള്ള റോഡ് സൈൻ കണ്ടാൽ ഇടത് തിരിഞ്ഞ് ജുബൈല ^ സദൗസ് റോഡിലൂടെ യാത്ര തുടരണം. ജുബൈലയിൽ നിന്ന് അൽഉവൈന വില്ലേജ് വഴിയാണ് എഡ്ജ് ഒാഫ് ദ വേൾഡിലേക്ക് പോകേണ്ടത്. ആദ്യമെത്തുക അക്കേഷ്യ താഴ്വരയിേലക്കാണ്. അക്കേഷ്യ മരങ്ങള്‍ വരിയൊപ്പിച്ച് നിൽക്കുന്ന താഴ്വര ഒട്ടകങ്ങളുടെ മേച്ചിൽപ്പുറമാണ്. കുറ്റിച്ചെടികളുടെ ചെറിയ പൊന്തകൾ മരങ്ങൾക്കിടയിലുണ്ട്. മഴക്കാലങ്ങളില്‍ ഇവിടെ വെള്ളം നിറയാറുണ്ട്. കുറ്റിച്ചെടികളില്‍ പൂക്കള്‍ വിരിയുകയും ചിത്രശലഭങ്ങളും വിവിധ തരം പക്ഷികളും പാറുകയും ചെയ്യുന്ന സീസണും സംഭവിക്കാറുണ്ട്. ഇഴജീവികളും തുമ്പികളും ഉള്‍പ്പെടെ പലതരം ജീവികളുമായി ജൈവവൈവിദ്ധ്യത്തിെൻറ പറുദീസയുമാണ് താഴ്വര. കിഴക്ക് നിന്ന് -പടിഞ്ഞാറേക്കുള്ള പഴയ പ്രാചീന പാത ഇതേ താഴ്വരയിലൂടെയാണ് കടന്നുപോയിരുന്നത്. തുവൈഖ് താഴ്വരകളിൽ ജനവാസ കേന്ദ്രങ്ങളും പഴം പച്ചക്കറികളുടെ പാടങ്ങളുമുണ്ട്.
അനുയോജ്യ കാലം
എഡ്ജ് ഒാഫ് ദ വേൾഡ് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ കാലം നവംബർ, ഡിസംബർ മാസങ്ങളാണ്. വെള്ളി, ശനി ദിവസങ്ങളിലാണ് സഞ്ചാരികൾ കൂടുതലും എത്തുക. ആളുകൾ രാത്രിയിൽ തമ്പടിച്ച് തങ്ങുന്ന പതിവുമുണ്ട്. ഇവിടെ നിന്നുള്ള സൂര്യോദയത്തിെൻറ കാഴ്ച മനോഹരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
