മതവിഷയങ്ങളില്‍ കോടതി ശ്രദ്ധാപൂര്‍വ്വം ഇടപെടണം- എസ്.കെ.െഎ.സി നാഷനല്‍ സംഗമം
text_fieldsമദീന: മതവിഷയങ്ങളില്‍ കോടതി ഇടപെടലുകള്‍ ശ്രദ്ധാപൂർവമാകണമെന്നും ഭരണഘടന അവകാശങ്ങള്‍ സംരക്ഷിക്കാനെന്ന രൂപത്തില്‍ വരുന്ന കോടതിവിധികള്‍, തെരുവുകള്‍ പ്രതിഷേധ ഭൂമിയാകുന്നത് കാണാതെ പോകരുതെന്നും എസ്.കെ.ഐ.സി സൗദി നാഷനല്‍ സംഗമം ആവശ്യപ്പെട്ടു.
മദീനയില്‍ നടന്ന നാഷനല്‍ മീറ്റില്‍ എസ്.കെ.ഐ.സി നാഷനല്‍ പ്രസിഡൻറ് അബൂബക്കര്‍ ഫൈസി ചെങ്ങമനാട് അധ്യക്ഷത വഹിച്ചു. അബ്്ദുറഹ്മാന് ജമലുല്ലൈലി തങ്ങള്‍ ബുറൈദ പ്രാർഥനക്ക് നേതൃത്വം നല്‍കി.
വിവിധ സെൻട്രല്‍ കമ്മിറ്റികളെ പ്രതിനിധീകരിച്ച് ഫരീദ് ഐക്കരപ്പടി (മക്ക), മുഹമ്മദ് മുസ്‌ലിയാര്‍ കാവനൂര്‍ (മദീന), നജ്മുദ്ദീന്‍ ഹുദവി കൊപ്പം (ജിദ്ദ), സഅദ്നദ്‌വി (യാമ്പു), അബ്ദുൽ റസാഖ് വളക്കൈ (റിയാദ്),അബ്ദുല്‍നാസര്‍ ദാരിമി (ബുഖൈരിയ), മുസ്തഫ ദാരിമി മേലാറ്റൂര്‍ (ജിസാന്‍),അബ്ദുൽ റസാഖ് അറക്കല്‍ (ബുറൈദ), അബ്ദുറഹ്മാന് മുസ്‌ലിയാര്‍ ഏലംകുളം (ത്വായിഫ്), ഹംസ ഫൈസി (റാബിഖ്), അബ്ദുൽ നാസര്‍ ദാരിമി (അല്‍-ഖോബാര്‍), അബൂയാസീന്‍ (ദമ്മാം), അബ്ദുറഹ്മാന് ദാരിമി കോട്ടക്കല്‍ (അല്‍-അഹ്സ), ശമീര്‍ പൂക്കോട്ടൂര്‍ (അല്‍-ഖസീം ) എന്നിവർ സംസാരിച്ചു.വിഖായ ഹജ്ജ് വളണ്ടിയര്‍ സേവന റിപ്പോര്‍ട്ട് എസ്.കെ.ഐ.സി നാഷനല്‍ വര്‍ക്കിംഗ് സെക്രട്ടറിയും, വിഖായ കണ്‍വീനറുമായ സുബൈര്‍ ഹുദവി കൊപ്പവും, നാഷനല്‍ റിപ്പോര്‍ട്ട് ചെയര്‍മാന്‍ അബ്്ദുറഹ്മാൻ ഫറോക്കും അവതരിപ്പിച്ചു.സൗഹൃദ സംഗമത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ മെമ്പര്‍ കെ.പി.സി തങ്ങള്‍ വല്ലപ്പുഴ പ്രാൾഥനക്ക് നേതൃത്വം നല്‍കി.
കെ.പി.സി തങ്ങള്‍ വല്ലപ്പുഴ, ടി.എച്ച് ദാരിമി മേലാറ്റൂര്‍, കുഞ്ഞാലന്‍ കുട്ടി ഫൈസി, കെ.എന്‍.എസ് മൗലവി എന്നിവർ സംസാരിച്ചു. അബ്ദുൽ റസാഖ് ബുസ്താനി, ഉബൈദുല്ല തങ്ങള്‍ മേലാറ്റൂര്‍, ഇസ്മയില്‍ ഹാജി ചാലിയം, ഇബ്രാഹീം ഓമശ്ശേരി, അലി മൗലവി നാട്ടുകല്‍ പങ്കെടുത്തു. രാവിലെ നടന്ന നാഷനല്‍ കൗണ്‍സില്‍ സംഗമത്തില്‍ എസ്.കെ.ഐ.സി സൗദി നാഷനല്‍ ജനറല്‍ സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും, വൈസ് ചെയര്‍മാന്‍ എന്‍.സി മുഹമ്മദ് കണ്ണൂര്‍നന്ദിയും പറഞ്ഞു. ഉച്ചക്ക് ശേഷം നടന്ന സൗഹൃദ സംഗമത്തില്‍ ട്രഷറര്‍ സൈദ് ഹാജി മൂന്നിയൂര്‍ സ്വാഗതവും, സുലൈമാന്‍ പണിക്കരപുറയ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
