തനിമ ശറഫിയ്യ മേഖല കാമ്പയിന് തുടക്കം
text_fieldsജിദ്ദ: ‘നവകേരള നിർമിതിക്കായി, കോർത്ത കയ്യഴിയാതെ’ കാമ്പയിൻ പ്രവർത്തനങ്ങൾക്ക് ശറഫിയ്യ മേഖലയിൽ തുടക്കമായി. തനിമ ജിദ്ദ സൗത്ത് ശറഫിയ മേഖല ഇമാം ബുഖാരി ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച പരിപാടിയിൽ ഗൾഫ് മാധ്യമം ബ്യൂറോചീഫ് പി. ഷംസുദ്ദീൻ കാമ്പയിൻ ഉദ്ഘാടനം ചെയ്തു. കേരളത്തിെൻറ മനസ്സിലൊളിച്ച നന്മയാണ് പ്രളയത്തിനിടയിൽ മുളച്ചതെന്ന് അദ്ദേഹം പറഞ്ഞു. പ്രളയകാലത്ത് ദുരിതമനുഭവിക്കുന്നവരെ അകമഴിഞ്ഞു സഹായിക്കുന്ന കാഴ്ചയാണ് കണ്ടത്.
ന്യൂജനറേഷനും സോഷ്യൽ മീഡിയയും മാധ്യമങ്ങളും ചാനലുകളുമെല്ലാം കൺട്രോൾ റൂമുകളാവുകയായിരുന്നു. ജീർണത നിറഞ്ഞ ചർച്ചകളിൽ നിന്ന് അന്ന് മോചനമുണ്ടായി. ദുരിതമനുവിക്കുന്നവർ, സഹായമെത്തിക്കുന്നവർ എന്നീ രണ്ട് വിഭാഗങ്ങൾ മാത്രമായി ജനങ്ങൾ മാറി. അതിെൻറ അനുസ്മരിപ്പിക്കുകയാണ് തനിമയുടെ കാമ്പയിൻ. പ്രവാസ ലോകത്തും നാട്ടിലെ പള്ളിയിലും അമ്പലത്തിലും ചർച്ചുകളിലും നനാദിക്കുകളിലും ഇതുപോലെയുള്ള ചർച്ചകൾ നടക്കണം. മേഖല പ്രസിഡൻറ് കെ.എം. അനീസ് അധ്യക്ഷത വഹിച്ചു. ഒാവുങ്ങൾ മുഹമ്മദലി കാമ്പയ്ൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു. നൗഷാദ് നിഡോളി ഖുർആൻ ക്ലാസ് നടത്തി. അബൂത്വാഹിർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
