മഴ: പത്ത് മരണം; സിവിൽ ഡിഫൻസ് രക്ഷിച്ചത് നൂറിേലറെ പേരെ
text_fieldsജിദ്ദ: കാലാവസ്ഥാ മാറ്റത്തിന് മുന്നോടിയായി സൗദിയുടെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുന്നു.റിയാദില്‍ ശനിയാഴ്ച രാത്രി മുതല്‍ മഴക്ക് തുടക്കമായി. രാജ്യത്തൊട്ടാകെ ഒരാഴ്ചക്കിടെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം പത്തായി. നൂറിേലറെ പേരെയാണ് സിവിൽ ഡിഫൻസ് രക്ഷിച്ചത്. വാഹനമോടിക്കുന്നവര്‍ക്കും ദീര്‍ഘദൂര യാത്രക്കാര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.കഴിഞ്ഞയാഴ്ച മുതലാണ് സൗദിയുടെ വിവിധ മേഖലകളിൽ കാലാവസ്ഥയിൽ മാറ്റം അനുഭവപ്പെട്ടത്. ശൈത്യം ആരംഭിക്കുന്നതിന് മുന്നോടിയായാണ് മഴ. മക്ക, മദീന, അസീർ, ത്വാഇഫ്കിഴക്കൻ മേഖല തുടങ്ങി പല ഭാഗങ്ങളിൽ നല്ല മഴയാണ് ലഭിച്ചത്. ചിലയിടങ്ങളിൽ ഇടിയും കാറ്റും ആലിപ്പഴവർഷവുമുണ്ടായി.
മക്ക, മദീന, ഹാഇൽ, ഖസീം, തെക്ക് പടിഞ്ഞാറ് ഭാഗത്തെ ഉയർന്ന പ്രദേശങ്ങളിലും അഞ്ച് ദിനം കൂടി മഴയുണ്ടാകും. റിയാദില്‍ ശനിയാഴ്ച മുതല്‍ പൊടിക്കാറ്റ് തുടങ്ങി. രാത്രിയോടെ ശക്തി പ്രാപിച്ച പൊടിക്കാറ്റിന് പിന്നാലെ മഴയെത്തി. മൂടിക്കെട്ടിയ കാലാവലസ്ഥയും മഴയും രണ്ട് ദിനം തുടരുമെന്നാണ് റിപ്പോര്‍ട്ട്. കാറ്റിെൻറ ഗതി മാറാതിരുന്നാല്‍ പതിറ്റാണ്ടിനിടെയുള്ള കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാജ്യത്തൊട്ടാകെ മലവെള്ളപ്പാച്ചിലില്‍ പെട്ട് നൂറിലേറെ പേരെ ഒരാഴ്ചക്കിടെ രക്ഷപ്പെടുത്തി. വാഹനമോടിക്കുന്നവരോട് ജാഗ്രത പാലിക്കാന്‍ ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ദീര്‍ഘ ദൂരയാത്ര കഴിവതും ഒഴിവാക്കാനും നിര്‍ദേശമുണ്ട്. കാലാവസ്ഥ വ്യതിയാന സാഹചര്യത്തിൽ വാലികളിലേക്കും മറ്റ് ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും യാത്ര ഒഴിവാക്കണമെന്ന് സിവിൽ ഡിഫൻസ് മൊബൈൽ ഫോണുകളിലേക്ക് ജാഗ്രതാനിർദേശം അയക്കുന്നുണ്ട്.
മൂടിക്കെട്ടി റിയാദ്; ചാറി പെയ്ത് മഴ
റിയാദ്: കാലാവസ്ഥ മാറ്റത്തിെൻറ കുളിര് പകർന്ന് മഴയെത്തി. ഞായാറാഴ്ച പുലർച്ചെ മുതൽ റിയാദ് പ്രവിശ്യയിലാകെ മഴ ചാറാൻ തുടങ്ങിയിരുന്നു. അന്തരീക്ഷം മൂടിക്കെട്ടി കിടക്കുകയാണ്. ഉച്ചകഴിഞ്ഞപ്പോൾ തന്നെ രാത്രിയായ പ്രതീതിയാണെങ്ങും. പ്രവിശ്യയിലെല്ലായിടവും നനച്ച മഴ ശക്തിപ്രാപിച്ചിട്ടില്ല. താഴ്വരകളിൽ നേരിയ തോതിൽ ജലമൊഴുക്ക് ആരംഭിച്ചിട്ടുണ്ട്. വാഹനമോടിക്കുന്നവര്‍ക്കും ദീര്‍ഘദൂര യാത്രക്കാര്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രധാനമായും പ്രവിശ്യയുടെ വടക്കുഭാഗങ്ങളിലാണ് മഴ പെയ്തത്. റിയാദ് നഗരത്തിെൻറയും വടക്കുഭാഗത്താണ് മഴയുണ്ടായത്. ഹുറൈംല, താദിഖ്, മറാത്ത്, ശഖ്റ, മജ്മഅ്, തുമൈർ, ദവാദ്മി എന്നിവടങ്ങളിലെല്ലാം ആകാശം മേഘാവൃതമാകുകയും ശരാശരി മഴ ലഭിക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രാവിലെ മഴ പെയ്ത ശേഷം റിയാദ് നഗരത്തിെൻറ വടക്കുഭാഗത്തും ദുഖ്ല, മൽഹം, റുവൈജിബ്, അൽതഖി, അൽതിരി, ഹഫ്ന, അബ്ദുഅൽതൽഹ എന്നിവിടങ്ങളിലുമുള്ള താഴ്വരകളിലും ചാലുകളിലും മഴവെള്ളം നിറഞ്ഞിട്ടുണ്ട്. ശഖ്റ, മറാത്ത്, മജ്മഅ്, ദവാദ്മി എന്നിവിടങ്ങളിലേയും താഴ്ന്ന പ്രദേശങ്ങളിലും കനാലുകളിലുമെല്ലാം മഴവെള്ള പാച്ചിലുണ്ടായിട്ടുണ്ട്. അതേസമയം റിയാദ് നഗരത്തിലും പുറത്തേക്കുമുള്ള റോഡുകളിലെല്ലാം ഗതാഗതകുരുക്കുണ്ടാവാൻ മഴ കാരണമായി. തിങ്കളാഴ്ച രാവിലെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു. വൈകുന്നേരത്തോടെ അന്തരീക്ഷം പ്രസന്നമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
