മഴ, ആലിപ്പഴ വർഷം; ത്വാഇഫിൽ ഗതാഗതം മുടങ്ങി
text_fieldsത്വാഇഫ്: ബുധനാഴ്ച ത്വാഇഫിൽ മഴയോടൊപ്പമുണ്ടായ ആലിപ്പഴ വർഷത്തിനിടയിൽ നിരവധി വാഹനങ്ങൾ റോഡിൽ കുടുങ്ങി. ഹലഖ ശർഖിയ, റൗദ ഡിസ്ട്രിക്ടിലാണ് ശക്തമായ ആലിപ്പഴ വർഷമുണ്ടായത്. മഴ സീസണിൽ ചിലപ്പോൾ ആലിപ്പഴ വർഷമുണ്ടാകാറുണ്ടെങ്കിലും ഇത്രമാത്രം െഎസ് കട്ടകൾ റോഡുകളിൽ കുമിഞ്ഞു കൂടുന്നത് അപൂർവമാണെന്ന് നാട്ടുകാർ പറഞ്ഞു. റോഡുകളിൽ െഎസ് കുമിഞ്ഞ് കൂടിയതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു.
െഎസ് ഒഴുകിപ്പോകുന്നതുവരെ ജനങ്ങൾ വീടുകളിൽ തന്നെ കഴിയുകയായിരുന്നു.
മഴ അവസാനിച്ചതോടെ റോഡിലെ െഎസ് കട്ടകൾ നീക്കം ചെയ്യാൻ മുനിസിപ്പാലിറ്റി നടപടി ആരംഭിച്ചു. സാഹസപ്പെട്ടാണ് െഎസ് നീക്കം ചെയ്തത്. ഏകദേശം 300 ക്യൂബിക് മീറ്ററിലധികം െഎസ് കട്ടകൾ റോഡിൽ നിന്ന് ഇതിനകം നീക്കം ചെയ്തതായാണ് കണക്ക്. വെള്ളം ഒഴുകിപ്പോകാൻ പ്രദേശത്തെ അഴുക്ക് ചാലുകളെല്ലാം തുറക്കുകയും തടസ്സങ്ങൾ നീക്കുകയും ചെയ്തു. 55 പേരടങ്ങുന്ന സംഘത്തെ ഇതിനായി നിയോഗിച്ചിരുന്നു. ഇവർക്കാവശ്യമായ ഉപകരണങ്ങളും ഒരുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
