സ്റ്റുഡൻറ്സ് ഇന്ത്യ വിദ്യാഭ്യാസ ശാക്തീകരണ പരിപാടി സംഘടിപ്പിച്ചു
text_fieldsജിദ്ദ: കളിയും കാര്യവും വിദ്യാർഥി ജീവിതത്തിെൻറ പരിശുദ്ധിക്ക് നാന്ദി കുറിക്കാൻ പര്യാപ്തമാകണമെന്ന് സിജി ഡയറക്ടർ എ.പി.നിസാം അഭിപ്രായപ്പെട്ടു. നിറവാർന്ന വ്യക്തിത്വം രൂപപ്പെടുത്താൻ വിദ്യാർത്ഥിയുടെ പ്രയാണം എങ്ങനെ എവിടെനിന്ന് തുടങ്ങി എങ്ങനെ ചിട്ടപ്പെടുത്തണമെന്ന് അദ്ദേഹം വിശദീകരിച്ചു. സ്റ്റുഡൻറ്സ് ഇന്ത്യ ജിദ്ദ ചാപ്റ്റർ സംഘടിപ്പിച്ച ‘എഡ്യുക്കേഷനൽ എംപവർമെൻറ് പ്രോഗ്രാമി’ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശറഫിയ്യ ഇമാം ബുഖാരി ഇൻസ്റ്റിറ്റ്യൂട്ട് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി തനിമ കേന്ദ്ര കമ്മറ്റി അംഗം എസ്.എം നൗഷാദ് ഉദ്ഘാടനം ചെയ്തു. അബ്‌ദുൽസലാം, ഹസീബ്, മുഹമ്മദ് സാലിഹ്, ജാബിർ, അബ്ദുൽ ലതീഫ്, അജ്‌മൽ, അബ്ഷിർ, അബ്്ദുസുബ്ഹാൻ, അമീൻ ഷറഫുദ്ദിൻ, തസ്‌നി നിസാർ, റുക്‌സാന മൂസ, ഷകീല മജീദ്, സുലൈഖ, ഫിദ, സുൽഫിയ അഷ്‌റഫ് എന്നിവർ നേതൃത്വം നൽകി. കോ ഒാർഡിനേറ്റർമാരായ സിറാജ് പാണ്ടിക്കാട് സ്വാഗതവും മുഹമ്മദലി ഓവുങ്ങൽ നന്ദിയും പറഞ്ഞു. ഫായിസ് ഇസ്മായിൽ ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
