Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകന്നിയാത്രയുടെ...

കന്നിയാത്രയുടെ അനുഭൂതിയിൽ മലയാളികളും

text_fields
bookmark_border
കന്നിയാത്രയുടെ അനുഭൂതിയിൽ മലയാളികളും
cancel

ജിദ്ദ: ഹറമൈൻ ട്രെയിൻ കന്നിയാത്രയിൽ പ​െങ്കടുക്കാനായതി​​​െൻറ അനുഭൂതിയിലാണ്​ സ്വദേശികളും വിദേശികളും. നിറയെ യാത്രക്കാരുമായാണ് മദീനയിൽ നിന്ന്​ മക്കയിലേക്കും തിരിച്ചും ട്രെയിനുകൾ സർവീസ്​ നടത്തിയത്​. മലയാളികളും അക്കൂട്ടത്തിലുണ്ടായിരുന്നു​. ആദ്യയാത്രയിൽ ഇടം ലഭിച്ച ആളാണ്​ മദീന​ ഹജ്ജ്​ വെൽഫയർ ഫോറം പ്രസിഡൻറ്​ അക്​ബർ ചാലിയം​. രാവിലെ എട്ട്​ മണിക്ക്​ മദീനയിൽ നിന്ന്​ മക്കയിലേക്ക്​ തിരിച്ച ആദ്യ ട്രെയിനിലായിരുന്നു അക്​ബറി​​​െൻറ യാത്ര. എട്ട്​ മണിക്ക്​ പുറപ്പെട്ട ട്രെയിൻ 11.10 ന്​ മക്ക സ്​റ്റേഷനിലെത്തിയതായി അദ്ദേഹം പറഞ്ഞു.​

ട്രെയിനിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. സ്വദേശികളാണ്​ കൂടുതൽ. പകുതിയിലധികം പേരും ഉംറക്ക്​ വരുന്നവരായിരുന്നു​. മക്കക്കും മദീനക്കുമിടയിലെ യാത്ര ലോകോത്തര നിലവാരം പുലർത്തുന്നതും ഒന്നാം കിട സർവീസുമായിരുന്നു​​. പാട്ടും നൃത്തവും പൂക്കളും ഉപഹാരങ്ങളും സംസം വെള്ളവുമായാണ് ​ മക്ക, മദീന സ്​റ്റേഷനുകളിൽ യാത്രക്കാരെ വരവേറ്റത്​. യാത്രക്കാരെ സ്വീകരിക്കാൻ പ്രത്യേകം ആളുകളെ ഒരുക്കിയിരുന്നു. ട്രെയിനിനടുത്ത്​ നിന്ന്​ ഫോ​േട്ടാ എടുത്ത്​ യാത്രക്കാർക്ക്​ നൽകാനും സംവിധാനമൊരുക്കി. കിങ്​ അബ്​ദുല്ല ഇക്കണോമിക്​ സിറ്റി, ജിദ്ദ എന്നിവിടങ്ങളിലെ സ്​റ്റേഷനുകളിൽ ഏകദേശം മൂന്നു മിനിറ്റോളം ട്രെയിൻ നിർത്തി. മക്കക്കും മദീനക്കുമിടയിൽ ആസർവീസിൽ യാത്ര ചെയ്യാനായതും സ്​റ്റേഷനുകളിൽ മലയാളത്തിൽ സ്വ​ാഗതമോതി ബോർഡ്​​ വെച്ചതുമെല്ലാം ഏറെ സന്തോഷമുണ്ടാക്കിയതായും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newssaudi news
News Summary - saudi-saudi news-gulf news
Next Story