വാഹനാപകടത്തിൽ പാലക്കാട് സ്വദേശി മരിച്ചു
text_fieldsജുബൈൽ: വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. ബന്ധുവിന് ഗുരുതര പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചക്ക് ഖഫ്ജിക്ക് സമീപം റഫിയ്യയിൽ ടൊയോട്ട ഫോർച്യൂണർ വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ പാലക്കാട് മണ്ണാർക്കാട് മണലടി സ്വദേശി മുഹമ്മദലിയുടെ മകൻ ശിഹാബുദീനാണ് (25) മരിച്ചത്. സാരമായി പരിക്കേറ്റ സഹയാത്രികൻ മണ്ണാർക്കാട് സ്വദേശി സുലൈമാെൻറ മകൻ നൗഫലിനെ (30) ജുബൈൽ ജനറൽ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
റിയാദ് അസീസിയയിൽ താമസിക്കുന്ന ഇരുവരും കച്ചവട ആവശ്യാർഥം പുലർച്ചെ നാലിനാണ് റിയാദിൽ നിന്ന് പുറപ്പെട്ടത്. റിയാദിലുള്ള സുഹൃത്തുക്കൾ വിളിച്ചപ്പോൾ ഇരുവരുടെയും ഫോൺ ഒാഫായതിനാൽ സംശയം തോന്നി റിയാദ് ^ ഖഫ്ജി റൂട്ടിൽ പിന്നാലെ പോയി നടത്തിയ അന്വേഷണത്തിലാണ് അപകടത്തെ കുറിച്ചറിഞ്ഞത്. തുടർന്ന് മറിഞ്ഞുകിടക്കുന്ന േഫാർച്യൂണറും കണ്ടെത്തി. ശിഹാബുദ്ദീൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം റുമാഅ് ജനറൽ ആശുപത്രിയിൽ മോർച്ചറിയിലാണുള്ളത്. തലക്ക് പരിക്കേറ്റ നൗഫൽ അപകടനില തരണം ചെയ്തിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞതായി കൂടെയുണ്ടായിരുന്ന ബന്ധുക്കൾ അറിയിച്ചു. നൗഫലിെൻറ സഹോദരൻ ജുബൈലിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ശിഹാബുദ്ദീൻ അവിവാഹിതനാണ്. ഖദീജയാണ് മാതാവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
