ഖുർആൻ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
text_fieldsമദീന: 40ാമത് അന്താരാഷ്ട്ര ഖുർആൻ പരായണ, മനഃപാഠ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. മത്സര വിജയികളെ ആദരിക്കുന്നതിന് ഏർപ്പെടുത്തിയ ചടങ്ങിലാണ് ഒരോ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തത്. മസ്ജിദുന്നബവിയിൽ ഒരുക്കിയ ചടങ്ങ് മദീന ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ ഉദ്ഘാടനം ചെയ്തു. ഖുർആൻ സന്ദേശം പ്രചരിപ്പിക്കുന്നതിൽ സൗദി അറേബ്യ നൽകി വരുന്ന സംഭാവനകൾക്ക് കരുത്ത് പകരുന്നതാണ് അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരത്തിലെ സമ്മാനങ്ങളെന്ന് ഗവർണർ പറഞ്ഞു. മതകാര്യ വകുപ്പ് മന്ത്രി ശൈഖ് ഡോ. അബ്ദുൽ ലത്തീഫ് ആലുശൈഖ്, ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് തുടങ്ങിയവർ സംബന്ധിച്ചു.
നാല് വിഭാഗങ്ങളിലായി നടന്ന മത്സര വിജയികൾക്ക് 15 ലക്ഷം റിയാലാണ് സൗദി മതകാര്യ വകുപ്പ് സമ്മാനത്തുകയായി വകയിരുത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.