തോക്ക് ചൂണ്ടി കൊള്ളയടിക്കുന്ന സംഘം അറസ്റ്റിൽ
text_fieldsറിയാദ്: മോേട്ടാർ സൈക്കിളിൽ കറങ്ങിയും തോക്ക് ചൂണ്ടിയും കൊളളയടി തൊഴിലാക്കിയ സംഘം റിയാദിൽ പൊലീസ് പിടിയിൽ. നിരവധി കവർച്ച സംഭവങ്ങളിൽ പ്രതികളെന്ന് സംശയിക്കുന്നവരാണ് അറസ്റ്റിലായത്. തൊണ്ടി മുതലുകളായി കറൻസി നോട്ടുകളും മൊബൈൽ ഫോണുകളും കവർച്ചക്ക് ഉപയോഗിക്കുന്ന തോക്കുകളും മോേട്ടാർ സൈക്കിളുകളും ഇവരിൽ നിന്ന് കണ്ടെടുത്തു. ബത്ഹയിൽ ഇന്ത്യാക്കാരനെ സ്വന്തം താമസസ്ഥലത്തിന് മുന്നിൽ വെച്ച് ആക്രമിച്ചതിൽ പ്രതികൾക്ക് പങ്കുണ്ടെന്ന് തെളിഞ്ഞതായും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. 30 വയസിൽ താഴെ പ്രായമുള്ളവരാണ് പ്രതികൾ.
കഴിഞ്ഞയാഴ്ച ബത്ഹയിൽ ഇരുമ്പ് വടി കൊണ്ട് മലയാളിയുടെ തല അടിച്ചുപൊട്ടിച്ച സംഭവത്തിലെ പ്രതികളാവും പിടിയിലായതെന്ന് കരുതുന്നു. ഇന്ത്യാക്കാരനെ റിയാദ് നഗരകേന്ദ്രത്തിൽ അയാളുടെ വീടിന് മുന്നിൽ വെച്ച് അക്രമിച്ചു എന്നാണ് പൊലീസിെൻറ വാർത്താക്കുറിപ്പിൽ പറയുന്നത്.
കെ.എം.സി.സി പ്രവര്‍ത്തകനായ ഓമാനൂര്‍ അശ്‌റഫ് അക്രമിക്കപ്പെട്ട സംഭവമായിരിക്കും ഇതെന്നാണ് സൂചന.
കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് ബത്ഹ ശാറ റെയിലിലെ റിയാദ് ബാങ്കിന് സമീപത്തെ ഗല്ലിയിൽ വെച്ച് നാലംഗ സംഘമാണ് ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ച് പരിക്കേൽപിച്ച് പണം കവർന്നത്. അസര്‍ നമസ്‌കാര സമയത്തായിരുന്നു സംഭവം. 2,300 റിയാൽ കവര്‍ന്നു. സംഭവത്തെ തുടർന്ന് ബത്ഹ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുമ്പോള്‍ മുറിയുടെ വാതിലിന് അരുകിൽ വെച്ചാണ് അശ്‌റഫിനെ സംഘം പിടികൂടിയത്. പാൻറും ടീഷര്‍ട്ടും ധരിച്ച, അറബി സംസാരിക്കുന്ന കവർച്ചക്കാർ അശ്‌റഫിനെ ശരീരമാസകലം ഇരുമ്പുവടി കൊണ്ട് അടിക്കുകയായിരുന്നു. പഴ്‌സിലുണ്ടായിരുന്ന 2,300 റിയാല്‍ എടുത്ത ശേഷം ഇഖാമ വലിച്ചെറിഞ്ഞ് രക്ഷപ്പെട്ടു. തലയിൽ മാരക മുറിവേറ്റ അശ്‌റഫിനെ രക്തമൊലിക്കുന്ന നിലയിൽ സുഹൃത്തുക്കള്‍ സഫാമക്ക പോളിക്ലിനിക്കിലെത്തിക്കുകയായിരുന്നു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് ആവശ്യപ്പെട്ട പ്രകാരം ശുമൈസി ആശുപത്രിയിലെത്തിച്ചു. തലയില്‍ 30 ലേറെ തുന്നലുകളിടേണ്ടിവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
