പൈപ്വെള്ളത്തിെൻറ ഗുണമേൻമ: ബുറൈദയിൽ പ്രദർശനം
text_fieldsബുറൈദ: പൈപ് ലൈൻ വഴി ലഭിക്കുന്ന വെള്ളത്തിെൻറ ഗുണമേന്മ സംബന്ധിച്ച് ആളുകളെ ബോധവത്കരിക്കാൻ ബുറൈദയിൽ സമ്മേളനവും പ്രദർശനവും. ഖസീം മേഖല ഗവർണർ അമീർ ഡോ. ഫൈസൽ ബിൻ മിശ്അൽ പരിപാടി ഉദ്ഘാടനം ചെയ്തു. ബുറൈദയിലെ കിങ് ഖാലിദ് സാംസ്കാരിക കേന്ദ്രത്തിലാണ് രണ്ട് ദിവസം നീളുന്ന പ്രദർശനം ഒരുക്കിയിരിക്കുന്നത്. ചടങ്ങിൽ പരിസ്ഥിതി, ജല, കൃഷി മന്ത്രി എൻജിനീയർ മൻസൂർ അൽമുശൈത്വി, മേഖല ഗവർണറേറ്റ് അണ്ടർ സെക്രട്ടറി ഡോ. അബ്ദുറഹ്മാൻ അൽവിസാൻ, നാഷനൽ വാട്ടർ കമ്പനി എക്സിക്യൂട്ടീവ് മേധാവി എൻജിനീയർ മുഹമ്മദ് അൽഗാമിദി തുടങ്ങിയവർ സംബന്ധിച്ചു. പൈപ്പ് ലൈനിലൂടെ ലഭിക്കുന്ന ജലത്തിെൻറ മേന്മ സംബന്ധിച്ച് ആളുകളെ ബോധവത്കരിക്കുന്നതിനാണ് പരിപാടി സംഘടിപ്പിച്ചതെന്ന് പരിസ്ഥിതി, ജല, കൃഷി സഹമന്ത്രി പറഞ്ഞു. വിഷൻ 2030 അനുസരിച്ച് ജലവിതരണ രംഗത്ത് മികച്ച സേവനങ്ങളൊരുക്കലും ഇതിലൂടെ ലക്ഷ്യമിടുന്നതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
