ചൈനീസ് പുരാവസ്തു പ്രദർശനം റിയാദിൽ തുടങ്ങി
text_fieldsറിയാദ്: അപൂർവ ചൈനീസ് പുരാവസ്തുക്കളുടെ പ്രദർശനം റിയാദ് നാഷനൽ മ്യൂസിയത്തിൽ ആരംഭിച്ചു. സൗദിയിൽ ആദ്യമായി നടക്കുന്ന ചൈനീസ് പ്രദർശന മേള വ്യാഴാഴ്ച വൈകീട്ട് സൗദി കമീഷൻ ഫോർ ടൂറിസം ആൻഡ് നാഷനൽ ഹെരിറ്റേജ് പ്രസിഡൻറ് അമീർ സുൽത്താൻ ബിൻ സൽമാനും റിയാദിലെ ചൈനീസ് അംബാസഡർ ലി ഹുവാക്സിനും ചേർന്ന് ഉദ്ഘാടനം ചെയ്തു. ‘ട്രഷറേഴ്സ് ഒാഫ് ചൈന’ എന്ന ശീർഷകത്തിൽ ഏഴ് ആഴ്ച നീളുന്ന മേള നവംബർ 23 വരെയാണ്. മുെമ്പാരിക്കലും ചൈനക്ക് പുറത്ത് പ്രദർശിപ്പിച്ചിട്ടില്ലാത്ത 200 അത്യപൂർവ പുരാവസ്തുക്കളാണ് ഇൗ പ്രദർശനത്തിലുള്ളത്. ആയിരക്കണക്കിന് വർഷം പഴക്കമുള്ള ചൈനീസ് സാംസ്കാരിക പാരമ്പര്യത്തിെൻറ തിരുശേഷിപ്പുകളാണിവ. പൗരാണിക കാലം മുതലുള്ള ചൈനയുടെ സാംസ്കാരിക വികാസവും പരിണാമവും കലാപാരമ്പര്യവും സാമൂഹിക ജീവിതത്തിെൻറ ശക്തി സൗന്ദര്യങ്ങളും സംബന്ധിച്ച് വ്യക്തമായ വീക്ഷണം സമ്മാനിക്കും ഇൗ പ്രദർശനം. ചൈനീസ് സംസ്കാരവും നാഗരിക സാമൂഹിക വളര്‍ച്ചയുടെ ചരിത്രവും മനസിലാക്കാൻ സന്ദർശകന് ലഭിക്കുന്ന ഏറ്റവും മികച്ച അവസരമാണിതെന്നും സംഘാടകർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ചൈനീസ് ചരിത്രത്തിെൻറ നാൾവഴികളെ അഞ്ച് ഘട്ടങ്ങളായി തിരിച്ചാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. നാഗരികതയുടെ തുടക്കവും ആചാരാനുഷ്ഠാനങ്ങളുടെയും വിശദീകരിക്കുന്ന ഘട്ടമാണ് ആദ്യത്തേത്. ചൈനയുടെ രാഷ്ട്രമെന്ന നിലയിലെ ഏകീകരണം, ഉദ്‌ഗ്രഥനം, വികസനം ; വൈവിധ്യപൂർണവുമായ വിദേശ സാംസ്കാരിക വിനിമയം; സമുദ്ര വ്യാപാരവും വാണിജ്യ വികാസവും; സാമ്രാജ്യത്വ ശാക്തീകരണം എന്നിവയാണ് മറ്റ് ഘട്ടങ്ങൾ. 2016 ജനുവരിയിൽ ചൈനീസ് പ്രസിഡൻറ് ഷി ചിൻപിങ്ങിെൻറ സൗദി സന്ദർശന വേളയിൽ ഒപ്പുവെച്ച ധാരണാപത്രത്തിെൻറ അടിസ്ഥാനത്തിൽ പുരാവസ്തു മേഖലയിൽ സഹകരണം വിപുലീകരിക്കുന്നതിെൻറ ഭാഗമാണ് പ്രദർശനം. സൗദി അറേബ്യയും ചൈനയും സംയുക്തമായുള്ള പുരാവസ്തു പര്യവേക്ഷണങ്ങൾക്കും അനുബന്ധ പ്രവർത്തനങ്ങൾക്കും ശക്തിപകരുന്നതുമാണ് ഇൗ മേള.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
