ചുവരിടിഞ്ഞ്​ വീണ്​ പരിക്കേറ്റയാളെ ഗവർണർ സന്ദ​ർ​ശിച്ചു

07:39 AM
11/09/2018
ചുമർ വീണു പരിക്കേറ്റ്​ ആശുപത്രിയിൽ കഴിയുന്ന സ്വദേശിയെ മദീന ഗവർണർ അമീർ ​ഫൈസൽ ബിൻ സൽമാൻ സന്ദർശിക്കുന്നു
മദീന: ഹാജിമാരെ സ്വീകരിക്കുന്ന കേന്ദ്രത്തിന്​ പുറത്തെ ചുമർ വീണു പരിക്കേറ്റ്​ ആശുപത്രിയിൽ കഴിയുന്ന ആളെ മദീന ഗവർണർ അമീർ ഫൈസൽ ബിൻ സൽമാൻ സന്ദർശിച്ചു. കിങ്​ ഫഹദ്​ ആശുപത്രിയിലെത്തിയ ഗവർണർ ചികിത്സയിൽ കഴിയുന്ന അബ്​ദുറഹ്​മാൻ അൽഫരീദിയുടെ ​ആരോഗ്യ സ്​ഥിതി ചോദിച്ചറിഞ്ഞു. ഡെപ്യൂട്ടി ഗവർണർ അമീർ സഉൗദ്​  ബിൻ ഖാലിദ്​ അൽഫൈസലും ഒപ്പമുണ്ടായിരുന്നു. കഴിഞ്ഞ ബുധനാഴ്​ചയാണ്​ ഹിജ്​റ റോഡിലെ കിലോ ഒമ്പതിൽ സ്വീകരണ കേന്ദ്രത്തി​​െൻറ ചുമർ തകർന്നു വീണത്​. സംഭവത്തിൽ സുഡാൻ പൗരൻ മരിച്ചിരുന്നു. 
 
Loading...
COMMENTS