സൗദി - റഷ്യ സൗഹൃദത്തിെൻറ ചക്രവാളം വികസിപ്പിക്കും
text_fieldsറിയാദ്: റഷ്യന്‍ പര്യടനത്തിെൻറ മൂന്നാം ദിവസമായ വെള്ളിയാഴ്ച സൽമാൻ രാജാവ് റഷ്യന്‍ പ്രധാനമന്ത്രി ദെമിത്രി മെദ്വേദ്വുയുമായി കൂടിക്കാഴ്ച നടത്തി. സൗദിയുമായുള്ള സൗഹൃദത്തിെൻറ ചക്രവാളം വിശാലമാക്കണമെന്ന് ഇരുവരും സംഭാഷണത്തില്‍ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മില്‍ കഴിഞ്ഞ ദിവസം ഒപ്പുവെച്ച നിരവധി ധാരണാപത്രങ്ങളും കരാറുകളും ഈ സൗഹൃദത്തിനും സഹകരണത്തിനും ശക്തി പകരുന്നതാണ്. സൗദിയുടെ വിഷന്‍ 2030 പദ്ധതികള്‍ക്ക് ഉപകരിക്കുന്ന അന്താരാഷ്ട്ര ബന്ധങ്ങള്‍ക്ക് രാജ്യം മുന്തിയ പരിഗണന നല്‍കും.
എണ്ണ ഉല്‍പാദന നിയന്ത്രണത്തില്‍ സൗദി ഉള്‍പ്പെടെ ഒപെക് രാജ്യങ്ങളും റഷ്യയും തമ്മിലുണ്ടായ സഹകരണം ലക്ഷ്യം കാണുന്നതായിരുന്നുവെന്ന് സല്‍മാന്‍ രാജാവ് പറഞ്ഞു. അന്താരാഷ്ട്ര വിപണിയുടെ ആവശ്യം പരിഗണിച്ച് ഉല്‍പാദനം നിയന്ത്രിക്കുന്നതിലൂടെ വിലയിടിവ് തടഞ്ഞുനിര്‍ത്താനും സാധിച്ചിട്ടുണ്ട്. അന്താരാഷ്ട്ര കരാറുകളും അതിര്‍ത്തികളും പാലിച്ചുകൊണ്ട് ലോകസമാധാനത്തിന് നാം പരിശ്രമിക്കേണ്ടതുണ്ട്. നല്ല അയല്‍പക്കബന്ധം, ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാതിരിക്കല്‍ എന്നിവ സൗദിയുടെ വിദേശനയത്തിെൻറ ഭാഗമാണ്. ഫലസ്തീന്‍, സിറിയ, യമന്‍ എന്നീ പ്രശ്നങ്ങള്‍ക്ക് സമാധാനപരമായ പരിഹാരം കാണണമെന്നും സല്‍മാന്‍ രാജാവ് പറഞ്ഞു. മേഖലയിലെ രാജ്യങ്ങളില്‍ ഇറാെൻറ ഇടപെടല്‍ അവസാനിപ്പിക്കേണ്ടതുണ്ടെന്നും രാജാവ് പറഞ്ഞു.
സഹകരണത്തില്‍ 25 പദ്ധതികള്‍
റിയാദ്: സൗദി, റഷ്യ സഹകരണത്തില്‍ 25 പദ്ധതികള്‍ നടപ്പാക്കുമെന്ന് സല്‍മാന്‍ രാജാവിെൻറ റഷ്യന്‍ പര്യടനത്തോടനുബന്ധിച്ച ചേര്‍ന്ന പ്രഥമ സൗദി^റഷ്യ നിക്ഷേപ ഫോറം വ്യക്തമാക്കി. മോസ്കോ റിട്ട്സ് കാള്‍ട്ടന്‍ ഹോട്ടലില്‍ ചേര്‍ന്ന ഫോറത്തില്‍ ഇരു രാജ്യങ്ങളില്‍ നിന്നുമായി 200ലധികം പ്രമുഖര്‍ പങ്കെടുത്തു. അടിസ്ഥാന സൗകര്യങ്ങള്‍, കൃഷി, ടൂറിസം, സാങ്കേതികവിദ്യ, ഊർജം, ആണവോർജം, ഉപ്പുജല ശുദ്ധീകരണം, പെട്രോളിയം, പെട്രോകെമിക്കല്‍, ഗ്യാസ് തുടങ്ങിയ മേഖലയിലെ സഹകരണ പദ്ധതികളാണ് ഇരു രാജ്യങ്ങളും സംയുക്തമായി നടപ്പാക്കുക.
വര്‍ധിച്ചുവരുന്ന ഊർജ ആവശ്യത്തെ നേരിടാന്‍ റഷ്യന്‍ സഹകരണത്തോടെ ആണവോർജ പ്ലാൻറുകള്‍ നിര്‍മിക്കാന്‍ സൗദിക്ക് പദ്ധതിയുണ്ട്. സമാധാന ആവശ്യത്തിന് ആണവോർജം എന്ന സൗദിയുടെ നയത്തിെൻറ ഭാഗമായി രാജ്യത്ത് രണ്ട് ആണവ നിലയങ്ങള്‍ നിര്‍മിക്കാനാണ് സൗദി ഉദ്ദേശിക്കുന്നത്. സൗദി വിഷന്‍ 2030െൻറ വിവിധ പദ്ധതികള്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ സഹകരണത്തോടെ പൂര്‍ത്തിയാക്കാനും ധാരണയായിട്ടുണ്ട്. സൗദിയില്‍ മുതല്‍മുടക്കാന്‍ തയാറായ നാല് റഷ്യന്‍ കമ്പനികള്‍ക്കുള്ള നിക്ഷേപ ലൈസന്‍സ് സൗദി ജനറല്‍ ഇന്‍വെസ്റ്റ്മെൻറ് അതോറിറ്റി (സാഗിയ) പ്രസിഡൻറ് എഞ്ചിനീയര്‍ ഇബ്രാഹീം അല്‍ഉമര്‍ ചടങ്ങില്‍ കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
