നേപ്പാളിലെ പ്രകൃതിദുരന്തം: അനുശോചനം അറിയിച്ച് സൗദി ഭരണാധികാരികൾ
text_fieldsറിയാദ്: നേപ്പാളിെൻറ വടക്കൻ മേഖലകളിലുണ്ടായ പ്രളയത്തിലും മണ്ണിടിച്ചിലിലും ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ സൗദി അറേബ്യയുടെ ഭരണനേതൃത്വം അനുശോചിച്ചു. സൽമാൻരാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനും നേപ്പാൾ പ്രസിഡൻറ് രാംചന്ദ്ര പൗഡേലിന് അയച്ച പ്രത്യേക ടെലഗ്രാം സന്ദേശങ്ങളിലൂടെയാണ് അനുശോചനം അറിയിച്ചത്.
വിയോഗത്തിൽ തങ്ങളുടെ അഗാധമായ ദുഃഖവും ആത്മാർത്ഥമായ സഹതാപവും രേഖപ്പെടുത്തിയ സൗദി ഭരണനേതൃത്വം, നേപ്പാൾ പ്രസിഡൻറ്, ജനങ്ങൾ, വേർപിരിഞ്ഞവരുടെ കുടുംബങ്ങൾ എന്നിവരുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി വ്യക്തമാക്കി. കാണാതായവർ സുരക്ഷിതരായി തങ്ങളുടെ കുടുംബങ്ങളിലേക്ക് തിരിച്ചെത്തട്ടെയെന്ന് പ്രത്യാശിച്ച സൗദി ഭരണാധികാരികൾ, നേപ്പാൾ ജനതയെ ഏതൊരുവിധ അനിഷ്ട സംഭവങ്ങളിൽ നിന്നും സർവ്വശക്തൻ കാത്തുരക്ഷിക്കട്ടെ എന്നും ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

