സൗദി റെസ്പോൺസ് പ്ലസ് ഹോൾഡിങ്ങിന്
text_fieldsസൗദി റെസ്പോൺസ് പ്ലസ് മെഡിക്കൽ ഹോൾഡിങ്ങിനെ ജിദ്ദ കേരള പൗരാവലി പുരസ്കാരം
നൽകി ആദരിച്ചപ്പോൾ
ജിദ്ദ: സാമൂഹ്യ, ജീവകാരുണ്യ പ്രവർത്തന രംഗത്ത് സേവനങ്ങൾ തുടരുന്ന സൗദി റെസ്പോൺസ് പ്ലസ് മെഡിക്കൽ ഹോൾഡിങ്ങിനെ (സൗദി ആർ.പി.എം) ജിദ്ദ കേരള പൗരാവലി പുരസ്കാരം നൽകി ആദരിച്ചു. ഡോ. ഷംസീർ വയലിലാണ് സൗദി ആർ.പി.എമ്മിന് നേതൃത്വം നൽകുന്നത്.
ജിദ്ദയിലെ സ്വകാര്യ ആശുപത്രിയില്‍ രണ്ടര വര്‍ഷത്തോളം ചലനമറ്റ് കിടപ്പായിരുന്ന ബിഹാര്‍ സ്വദേശി വീരേന്ദ്ര ഭഗത് പ്രസാദിനെ നാട്ടിലെത്തിക്കുന്നതിനായി ഇന്ത്യൻ കോൺസുലേറ്റിെൻറ സഹകരണത്തോടെ സൗദി ആർ.പി.എം എല്ലാ സഹായങ്ങളും നൽകിയിരുന്നു.
അദ്ദേഹത്തെ നാട്ടിലെത്തിക്കുന്നതിെൻറ സങ്കീർണതകളെ അനായാസമാക്കുന്നതിൽ സൗദി ആർ.പി.എമ്മിന്റെ ഇടപെടൽ ഏറെ ആശ്വാസം പകർന്നിരുന്നു. വിമാന യാത്രക്കുള്ള സൗകര്യമൊരുക്കിയതും ആവശ്യമായ ഉപകരണങ്ങൾ സഹിതം മെഡിക്കൽ സംഘത്തെ രോഗിയോടൊപ്പം നാട്ടിലേക്ക് അയക്കുന്നതിലും ജിദ്ദ കേരള പൗരാവലിക്കൊപ്പം സൗദി ആർ.പി.എം സമയബന്ധിതമായി പ്രവർത്തിച്ചിരുന്നു.
പൗരാവലി ഭാരവാഹിയും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വെൽഫയർ പ്രതിനിധിയുമായ ഷമീർ നദ്വി ഇപ്പോഴും രോഗിയുടെ ചികിത്സ സംബന്ധിച്ച വിഷയങ്ങളിൽ തുടരന്വേഷണങ്ങൾ നടത്തിവരുന്നുണ്ട്. സൗദി ആർ.പി.എം ജിദ്ദ ഹെഡ് ഓഫിസ് ഹാളിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ ജിദ്ദ കേരള പൗരാവലി ചെയർമാൻ കബീർ കൊണ്ടോട്ടി ആർ.പി.എം ടെറിട്ടറി മാനേജർ അബ്ദുസ്സുബ്ഹാന്‍ പുരസ്കാരം കൈമാറി.
പൗരാവലി ഭാരവാഹികളായ ജലീൽ കണ്ണമംഗലം, മൻസൂർ വയനാട്, ഷരീഫ് അറക്കൽ, അലി തേക്കുത്തോട്, ആർ.പി.എം പ്രതിനിധികളായ വിജയ്, മുസീഫ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
തുടർന്നും സൗദി റെസ്പോൺസ് പ്ലസ് മെഡിക്കൽ ഹോൾഡിങ്ങിെൻറ (സൗദി ആർ.പി.എം) സഹകരണ സഹായങ്ങൾ ജിദ്ദ കേരള പൗരാവലി നിർദേശിക്കുന്ന വിഷയങ്ങളിൽ ഉണ്ടാകുമെന്ന് ആർ.പി.എം ടെറിട്ടറി മാനേജർ അബ്ദുസ്സുബ്ഹാൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

