വനിതകള്‍ക്ക് െറൻറ് എ കാര്‍ നൽകിയില്ലെങ്കിൽ ആയിരം റിയാല്‍ പിഴ: ഗതാഗത മന്ത്രാലയം
text_fieldsറിയാല്‍: സൗദിയില്‍ വനിതകള്‍ക്ക് വാഹനം വാടകക്ക് നല്‍കാന്‍ വിസമ്മതിക്കുന്ന റെൻറ് എ കാര്‍ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രാലയം വ്യക്തമാക്കി. വനിതകള്‍ക്ക് ഡ്രൈവിങ് അനുവദിച്ച സാചര്യത്തില്‍ പുതുതായി ഈ രംഗത്തേക്ക് കടന്നുവന്നവര്‍ക്ക് വാഹനം വാടകക്ക് നല്‍കാന്‍ പല ഓഫീസുകളും വിസമ്മതിച്ച സാഹചര്യത്തിലാണ് മന്ത്രാലയത്തിെൻറ ഇടപെടൽ.
ഇത്തരം സ്ഥാപനങ്ങളെ കുറിച്ച് മന്ത്രാലയത്തിന് വിവരം നല്‍കണമെന്ന് ഗതാഗത അതോറിറ്റി വക്താവ് അബ്ദുല്ല സായില്‍ അല്‍മുതൈരി പറഞ്ഞു.
തിരിച്ചറിയല്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, 21 വയസ് പൂര്‍ത്തിയായിരിക്കല്‍ എന്നീ നിബന്ധനകള്‍ പൂര്‍ത്തീകരിച്ചവര്‍ക്ക് ലിംഗവ്യത്യാസം പരിഗണിക്കാതെ റെൻറ് എ കാര്‍ കമ്പനികള്‍ വാഹനം വാടകക്ക് നല്‍കാന്‍ ബാധ്യസ്ഥരാണെന്ന് ഗതാഗത മന്ത്രാലയം വിശദീകരിച്ചു. ഇതിന് പുറമെ ഇന്‍ഷുറന്‍സ്, െക്രഡിറ്റ് കാര്‍ഡ് എന്നീ നിബന്ധനകള്‍ റെൻറ് എ കാര്‍ കമ്പനികളും ഏർപെടുത്തിയിട്ടുണ്ട്.
എന്നാല്‍ ഈ നിബന്ധന മുഴുവന്‍ പൂര്‍ത്തീകരിച്ചവര്‍ക്കും വാഹനം നല്‍കാന്‍ വിസമ്മതിച്ചതായി സ്വദേശി വനിതകള്‍ പരാതി ഉന്നയിച്ചിരുന്നു. സ്ത്രീകള്‍ ഈ രംഗത്ത് നവാഗതരാണെന്നും അതിനാല്‍ വാഹനത്തിെൻറ സുരക്ഷയും സ്ത്രീകളുമായുണ്ടാവുന്ന പ്രശ്നപരിഹാരത്തിനുള്ള പ്രയാസങ്ങളും അത്തരം വിഷയത്തിൽ വ്യക്തികള്‍ക്കുപരി കുടുംബത്തെ ഉള്‍പ്പെടുത്തേണ്ടി വരുമെന്നതുമാണ് കമ്പനികള്‍ ഈ നിലപാട് എടുത്തതെന്ന് റെൻറ് എ കാർ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍ നിബന്ധനകള്‍ പൂര്‍ത്തീകരിച്ചവര്‍ക്ക് വാഹനം വാടകക്ക് നല്‍കാന്‍ സ്ഥാപനം ബാധ്യസ്ഥരാണെന്ന് ഗതാഗത അതോറിറ്റി വിദശീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.