യു.എൻ പൊതുസഭ വൈസ് പ്രസിഡൻറായി സൗദി പ്രതിനിധി
text_fieldsഡോ. അബ്ദുൽ അൽവാസിൽ
റിയാദ്: യു.എൻ പൊതുസഭയുടെ 80ാമത് സെഷനിലേക്കുള്ള വൈസ് പ്രസിഡൻറുമാരിൽ ഒരാളായി യു.എൻ സൗദി സ്ഥിരം പ്രതിനിധി അംബാസഡർ ഡോ. അബ്ദുൽ അസീസ് അൽവാസിൽ തെരഞ്ഞെടുക്കപ്പെട്ടു. ഏഷ്യൻ ഗ്രൂപ്പിനെ പ്രതിനിധീകരിച്ചാണിത്. അന്താരാഷ്ട്ര സമൂഹത്തിൽ സൗദിക്കുള്ള ഉന്നത സ്ഥാനത്തിന്റെയും അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കും പിന്തുണ നൽകുന്നതിലും ബഹുമുഖ സഹകരണം വർധിപ്പിക്കുന്നതിലും സൗദി നയതന്ത്രം വഹിക്കുന്ന ഫലപ്രദമായ പങ്കിലുള്ള അംഗരാജ്യങ്ങളുടെ വിശ്വാസത്തിന്റെയും അടിസ്ഥാനത്തിലാണ് ഈ തെരഞ്ഞെടുപ്പ്.
നയതന്ത്രപ്രവർത്തനങ്ങളിൽ പ്രമുഖനായ ഒരു ദേശീയ വ്യക്തിയാണ് അംബാസഡർ അൽവാസിൽ. നിരവധി പ്രാദേശിക, അന്തർദേശീയ വേദികളിൽ രാജ്യത്തെ പ്രതിനിധീകരിച്ച മികച്ച പ്രഫഷനൽ റെക്കോർഡ് അദ്ദേഹത്തിനുണ്ട്. അന്താരാഷ്ട്ര സംഘടനകളിൽ രാജ്യത്തിന്റെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിന് അദ്ദേഹം തന്റെ നിലപാടുകളിലൂടെ സംഭാവന നൽകിയിട്ടുണ്ട്.
യു.എൻ സംവിധാനത്തിൽ സജീവ പങ്കാളിത്തം വർധിപ്പിക്കുന്നതിനും അന്താരാഷ്ട്ര വെല്ലുവിളികളെ നേരിടാനുള്ള ശ്രമങ്ങളെ പിന്തുണക്കുന്നതിനും രാജ്യത്തിന്റെ ‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി സുസ്ഥിര വികസനം കൈവരിക്കുന്നതിനുമുള്ള സൗദിയുടെ പ്രതിബദ്ധതയെ ഈ തെരഞ്ഞെടുപ്പ് പ്രതിഫലിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

