മാർപാപ്പയുടെ സ്ഥാനാരോഹണ ചടങ്ങിൽ സൗദി പ്രതിനിധിയും
text_fieldsപുതിയ പോപ് ലിയോ പതിനാലാമന്റെ സ്ഥാനാരോഹണ ചടങ്ങിൽ സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽ ജുബൈർ പങ്കെടുത്തപ്പോൾ
റിയാദ്: വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന പുതിയ മാർപാപ്പയുടെ സ്ഥാനാരോഹണ ചടങ്ങിൽ ലോക നേതാക്കൾക്കൊപ്പം സൗദി വിദേശകാര്യ സഹമന്ത്രി ആദിൽ അൽ ജുബൈറും പങ്കെടുത്തു.
ഇറ്റലിയിലെ സൗദി അംബാസഡർ അമീർ ഫൈസൽ ബിൻ സത്താമും ഒപ്പമുണ്ടായിരുന്നു.
പുതിയ പോപ് ലിയോ പതിനാലാമന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ സൗദി പ്രതിനിധി സംഘത്തെ നയിച്ച് വിദേശകാര്യ സഹമന്ത്രി ആദിൽ അൽ ജുബൈർ കഴിഞ്ഞ ദിവസമാണ് ഇറ്റലിയിലെത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

